കണ്ണൂരിൽ സി.പി.എം ഭീഷണിയിൽ നിന്നും ബി. എൽ. ഒ മാർക്ക് സംരക്ഷണം നൽകണം : കെ.കെ വിനോദ് കുമാർ
കണ്ണൂർ : പയ്യന്നൂരിലെ ബി.എൽ. ഒ അനീഷ് ജോർജ്ജിന്റെ ആത്മഹത്യക്ക് കാരണം സി.പി. എമ്മിന്റെ ഭീഷണിയാണെന്ന്
ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സി.പി.എം. നിയന്ത്രണത്തിലുള്ള പ്രദേശമാണ് ഏറ്റുകടുക്ക. അനീഷ് ജോർജ് വിതരണം ചെയ്യാൻ 240 ഫോറം ബാക്കിയുണ്ടന്ന് ജില്ലാ കലക്ടർ പറയുന്നുണ്ട്. എന്നാൽ ഇതിൽ 160 പേർ പ്രദേശത്ത് താമസമില്ലാത്തവരാണെന്നും ഈ ഫോറം പൂരിപ്പിച്ച് തരാം എന്ന് അനീഷിന് ഭീഷണി ഉണ്ടായിയെന്നും വിനോദ് കുമാർ പറഞ്ഞു.
കണ്ണൂർ ജില്ലയിലെ ബി.എൽ. ഒ മാർക്ക് സിപിഐഎമ്മിന്റെയും കോൺഗ്രസിന്റെയും കടുത്ത ഭീഷണി നിലനിൽക്കുന്നുണ്ടെന്നും ഈക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തങ്ങൾക്ക് സ്വാധീനമുള്ള സ്ഥലത്ത് പ്രവർത്തിക്കാൻ വിടില്ലെന്ന് പറഞ്ഞ് സി.പി.എം. ലോക്കൽ സെക്രട്ടറി പി.തമ്പാൻ ബി.ജെ.പി മണ്ഡലം പ്രസിഡൻറ് കെ.സുനിൽ കുമാറിനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ളിപ്പും മാധ്യമങ്ങൾക്കു മുൻപിൽ വിനോദ്കുമാർ പുറത്ത് വിട്ടു.
.jpg)

