ബി എൽ ഒ യുടെ ആത്മഹത്യ : കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ എൻജിഒ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി

Suicide of BLO: NGO Association held a protest demonstration in front of Kannur Collectorate
Suicide of BLO: NGO Association held a protest demonstration in front of Kannur Collectorate

കണ്ണൂർ : ജോലിയിലെ സമ്മർദ്ദം മൂലം പയ്യന്നൂർ ഏറ്റുകുടുക്കയിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കേരള എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ ജീവനക്കാരുടെ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സംസ്ഥാന സെക്രട്ടറി ജോയ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.

tRootC1469263">

ജില്ലാ പ്രസിഡണ്ട് കെ വി മഹേഷ് അധ്യക്ഷത വഹിച്ചു.അഷ്റഫ് ഇരിവേരി, കെ അസീംബു, അഷറഫ് മമ്പറം, ഇ പി അബ്ദുള്ള, വി ആർ സുധീർ, പി വി വിനോദ്, കെ പ്രദീപൻ, സി നജ്മ, കെ ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെയും മറ്റും പശ്ചാത്തലത്തിൽ എസ് ഐ ആർ നീട്ടി വെക്കണമെന്നും ബി എൽ ഒ മാരിലും മറ്റു ഉദ്യോഗസ്ഥരിലും അനാവശ്യ സമ്മർദ്ദം ചെലുത്തുന്ന നടപടികൾ ഒഴിവാക്കണമെന്നും എൻജിഒ അസോസിയേഷൻ ജില്ലാ കലക്ടർക്ക് നിവേദനം സമർപ്പിക്കുകയും പിന്നീട് കണ്ണൂർകലക്ടർ വിളിച്ചുചേർത്ത സർവീസ് സംഘടനകളുടെയോഗത്തിൽ ആവശ്യപ്പെടുകയും ചെയ്തു.

Tags