ബിഎൽഒയുടെ ആത്മഹത്യ: രാഷ്ട്രീയ മുതലെടുപ്പ് തിരിച്ചറിയണം കെ. കെ. രാഗേഷ്
കണ്ണൂർ :പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത്‌ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്നും അതിനെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ചിലരുടെ ശ്രമം തിരിച്ചറിയണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു.ബിജെപി സർക്കാറിനോടുള്ള അമിതമായ വിധേയത്വം മൂലം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യവിരുദ്ധമായ എസ്ഐആർ നടപടികളിലൂടെ മുന്നോട്ട് പോകുകയാണ്.
tRootC1469263">തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിശോധന നിർത്തിവെക്കണമെന്ന് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളും സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് അംഗീകരിക്കാതെ ധൃതിപിടിച്ച് പരിശോധനാനടപടികൾ പൂർത്തിയാക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ ഒമ്പനിന് തന്നെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് ഉത്തരവ്. ഇതെല്ലാം ഈ രംഗത്ത് പ്രവർത്തിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരുടെ ജോലിഭാരം പതിന്മടങ്ങായി വർധിപ്പിച്ചു. എസ്ഐആറിനുവേണ്ടി മാത്രം ജോലിചെയ്യുന്ന നിരവധി ജീവനക്കാരാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ജോലിയും ചെയ്യേണ്ടതെന്നതിനാൽ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. ഈ ജനവിരുദ്ധ നടപടികൾക്കെതിെര സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നും സിപിഐ എം അതിൽ കക്ഷിചേരുമെന്നും നേരത്തെ പ്രഖ്യാപിച്ചതാണ്. നിയമനടപടികളുമായി മുന്നോട്ട് പോകുമ്പോഴും അർഹരായ ഒരു വോട്ടർപോലും വോട്ടർപട്ടികയിൽ നിന്നും ഒഴിവാകാതിരിക്കാൻ ജാഗ്രതയോടെ എസ്ഐആറുമായി സഹകരിച്ചുകൊണ്ടിരിക്കുകയാണ് നാം.
എന്നാൽ ഈ ദാരുണ സംഭവത്തെപ്പോലും രാഷ്ട്രീയമായ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റുകയാണ് ചില നേതാക്കൾ ചെയ്യുന്നത്. മകന്റെ മരണത്തിൽ വ്യക്തിപരമായ മറ്റൊരു കാരണവുമില്ലെന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർദ്ദം മാത്രമാണെന്നും ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ അതിൽ പങ്കില്ലെന്നും മരണപ്പെട്ടയാളുടെ പിതാവ് തന്നെ വ്യക്തമാക്കിയിട്ടും സിപിഐ എമ്മിനുനേരെ ആരോപണമുയർത്തി പുകമറയുണ്ടാക്കുകയാണ് യുഡിഎഫ് നേതൃത്വം. അത്തരം പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് കെ കെ രാഗേഷ് പ്രസ്താവനയിൽ അഭ്യർഥിച്ചു.
.jpg)


