കണ്ണൂരിലും മട്ടന്നൂരിലും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം : യുവമോർച്ച, ബിജെപി പ്രവർത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു
കണ്ണൂർ: കണ്ണൂർ നഗരത്തിലും മട്ടന്നൂർ എളമ്പാറയിലും മുഖ്യമന്ത്രി വി ഡി സതീശൻ്റെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം .കണ്ണൂർ താണയിൽ വെച്ച് ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടി വീണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് ഹേമന്ത് മാവിലക്കണ്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
മട്ടന്നൂരിലും മുഖ്യമന്ത്രി വി ഡി സതീശന് നേരെ ബിജെപി കരിങ്കൊടി പ്രതിഷേധം നടത്തി .മട്ടന്നൂർ എളമ്പാറ വച്ചാണ് കരിങ്കൊടി ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചത് .യൂത്ത് കോൺഗ്രസുകാരുടെ അതിക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം .ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം .പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
.jpg)

