കണ്ണൂർ പെരളശേരിയിൽ വീട്ടിൽ വോട്ടിങ് സ്ലിപ്പ് കൊടുക്കാൻ ഗേറ്റ് തുറന്ന ബി എൽ എയ്ക്ക് വളർത്തുനായയുടെ കടിയേറ്റു
Updated: Apr 7, 2026, 09:48 IST
രാഷ്ട്രീയ പാർട്ടി പ്രതിനിധിയായ ബിഎൽ .എ ഏജൻ്റ് കെ.വി പ്രശാന്തിനാണ് കടിയേറ്റത്. സ്‌ക്വാഡ് വർക്കിൻ്റെ ഭാഗമായി ഞായറാഴ്ച്ച വീട്ടിൽ കയറുന്നതിനായി ഗേറ്റ് തുറക്കുന്നതിനിടെ ഓടിയെത്തിയ വളർത്തുനായ ഗേറ്റിന് പുറത്തു നിന്നും കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു.
പെരളശേരി : ധർമ്മടം മണ്ഡലത്തിൽ ഉൾപെടുന്ന പെരളശേരി പഞ്ചായത്തിലെ ബാവോഡ് വീട്ടിൽ വോട്ടിങ് സ്ലിപ്പ് കൊടുക്കാൻ പോയ ബിഎൽ എ ഏജൻ്റിനെ നായ കടിച്ചു പരുക്കേൽപ്പിച്ചു. വീട്ടിൽ വളർത്തുന്ന നായയാണ് കൂട്ടിൽ നിന്നും ഇളകി വന്ന് കടിച്ചു പരുക്കേൽപിച്ചത്.
രാഷ്ട്രീയ പാർട്ടി പ്രതിനിധിയായ ബിഎൽ .എ ഏജൻ്റ് കെ.വി പ്രശാന്തിനാണ് കടിയേറ്റത്. സ്‌ക്വാഡ് വർക്കിൻ്റെ ഭാഗമായി ഞായറാഴ്ച്ച വീട്ടിൽ കയറുന്നതിനായി ഗേറ്റ് തുറക്കുന്നതിനിടെ ഓടിയെത്തിയ വളർത്തുനായ ഗേറ്റിന് പുറത്തു നിന്നും കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. കാലിനാണ് കടിയേറ്റത്. കൂടെയുണ്ടായിരുന്നവർ കടിയേൽക്കാതെ രക്ഷപെട്ടു. പരുക്കുകളേറ്റ പ്രശാന്തൻ ചികിത്സ തേടി.
.jpg)


