കണ്ണപുരത്ത് പൊലിസിനെ വെല്ലുവിളിച്ച് ബിജെ.പി പ്രവർത്തകർ മൂന്നാം തവണയും കൊടിമരം സ്ഥാപിച്ചു ​​​​​​​

BJP workers defy police in Kannapuram and erect flagpole for the third time
BJP workers defy police in Kannapuram and erect flagpole for the third time

കണ്ണൂർ :കണ്ണപുരത്ത് വീണ്ടും പൊലീസിനെ വെല്ലുവിളിച്ച് ബിജെപി പ്രവർത്തകർ  കൊടിമരം സ്ഥാപിച്ചു.ചൈന ക്ലേ റോഡിലാണ് ഇന്ന് രാവിലെകൊടിമരം സ്ഥാപിച്ചത് കണ്ണപുരത്ത്  മൂന്നാം തവണയാണ് ബി.ജെ.പി പ്രവർത്തകർ റോഡരികിൽ പാർട്ടി കൊടിമരം സ്ഥാപിച്ചു പതാക ഉയർത്തിയത്.

നേരത്തെ സ്ഥാപിച്ചതിന് തൊട്ടടുത്താണ് പുതുതായി കൊടിനാട്ടിയത് പൊതുസ്ഥലത്ത് റോഡരികിൽ സ്ഥാപിച്ച കൊടിമരം ഇന്നലെ രാവിലെ പൊലീസ് നീക്കം ചെയ്തിരുന്നു. ഇതിനു ശേഷമാണ് വീണ്ടും കൊടിമരം സ്ഥാപിച്ചത്.
 

Tags