കണ്ണൂർ പൊയിലൂരിൽ ക്ഷേത്രോത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു
Mar 11, 2025, 21:16 IST


പാനൂർ : കൊളവല്ലൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെപൊയിലൂരിൽ ബി.ജെ.പി പ്രവർത്തകർക്ക് നേരെ അക്രമം. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിന് വെട്ടേറ്റു. ഇയാൾക്ക് തലയ്ക്കും കൈക്കും പരുക്കേറ്റിട്ടുണ്ട്.അക്രമം തടയുന്നതിനിടെനാലുപേർക്ക് മർദ്ദനവുമേറ്റിട്ടുണ്ട്. ചൊവ്വാഴ്ച്ച വൈകിട്ട് പൊയിലൂർ ഉത്സവത്തിനെത്തി മടങ്ങിയവർക്ക് നേരെയാണ് അക്രമമുണ്ടായത്. ഉത്സവ സ്ഥലത്തിന് ഒരു കിലോമീറ്റർ അകലെയാണ് സംഭവം.
അക്രമത്തിന് പിന്നിൽ സി.പി എമ്മാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. സംഘർഷത്തെ തുടർന്ന് പൊയിലൂർ മേഖലയിൽ കൊളവല്ലൂർ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.