വനിതാ സംവരണത്തിൻ്റെ മറവിൽ ബിജെ.പി അജൻഡ നടപ്പിലാക്കുന്നു: ശ്രീ ജമഠത്തിൽ

BJP is implementing its agenda under the guise of women's reservation: Shri Jamathil*

കണ്ണൂർ: വനിതാ സംവരണത്തിൻ്റെ മറവിൽ ബിജെപി അജൻഡ നടപ്പിലാക്കുകയാണെന്ന് മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ശ്രീജാ മഠത്തിൽ പറഞ്ഞു കണ്ണൂർ ഡിസിസി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രീജ. മണ്ഡലം പുനർനിർണയത്തിൻ്റെ മറവിൽ വനിതാ സംവരണം 33 ശതമാനമായി നടപ്പിലാക്കുന്നതിനെയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യ മുന്നണി എതിർത്തത് 2013 ൽ അവതരിപ്പിക്കപ്പെട്ട വനിതാ സംവരണം കഴിഞ്ഞ 10 വർഷം ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിട്ടും എന്തുകൊണ്ടു നടപ്പിലാക്കിയിട്ടില്ലെന്നും ശ്രീ ജ മഠത്തിൽ പറഞ്ഞു. 

വനിതാ സംവരണം നടപ്പിലാക്കുന്നതിനായി മഹിളാ കോൺഗ്രസ് സംസ്ഥാനമാകെ പ്രതിഷേധ സമരങ്ങൾ നടത്തും ഇതിൻ്റെ ഭാഗമായി നാളെരാജ്ഭവൻ മാർച്ച് നടത്തുമെന്ന് ശ്രീജ പറഞ്ഞു. ഭാരവാഹികളായ രജനി രമാനന്ദൻ , കെ എൻ പുഷ്പലത ,ഉഷ കുമാരി, സി പി ഗിരിജ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 

Tags