കണ്ണൂർ പള്ളിക്കുന്നിൽ ജലസ്രോതസ്സുകൾ മലിനമാക്കുന്ന പെട്രോൾ പമ്പിനെതിരെ ബിജെപി

bjp

 പള്ളിക്കുന്ന് : സെൻട്രൽ ജയിൽ പെട്രോൾ പമ്പിൽ നിന്നുണ്ടായ ഇന്ധനച്ചോർച്ചയെത്തുടർന്ന് സമീപപ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ മലിനമായതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കോർപറേഷൻ കൗൺസിലർ ദിപ്തി വിനോദ്. പമ്പിന് സമീപത്തെ വീടുകളിലെ കിണറുകളിൽ ഡീസലും പെട്രോളും കലർന്നതോടെ കുടിവെള്ളം ഉപയോഗിക്കാൻ കഴിയാത്ത ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പെട്രോൾ പമ്പിന് മുന്നിൽ നാട്ടുകാരും കൗൺസിലർമാരും പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് കെ.വി. സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും കളക്ടർ അരുൺ കെ വിജയനും ചേർന്ന് അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിരുന്നു.  

tRootC1469263">

ഇന്ധനച്ചോർച്ച കണ്ടെത്തിയ പ്രദേശത്ത് പുതിയ കിണർ കുത്താനോ അതേകിണറ്റിലെ വെള്ളം ഉപയോഗിക്കനോ പറ്റില്ല. മഴക്കാലം എത്തുന്നതോടെ കിണറുകളിലെ ഇന്ധനം കുടുതൽ'ഭാഗങ്ങളിലേക്ക് വൃാപിക്കാൻ സാധൃതയുണ്ടെന്നും എന്നാൽ ഇപ്പോൾ പത്തോളം വീടുകളിലെ കിണറ്റിൽ മാത്രമേ ഇന്ധനം കലർന്നിട്ടുള്ളൂയെന്നും ദീപ്തി വിനോദ് പറഞ്ഞു. ഇവർക്ക് ശുദ്ധമായ വെള്ളം കിട്ടാനുള്ള സംവിധാനം എത്രയും പെട്ടന്ന് ചെയ്യണമെന്നും ഇന്ധന ചോർച്ചക്ക് പരിഹാരം കാണും വരെ പമ്പ് താൽകാലികമായി അടച്ചിടണമെന്നുമാണ് ആവശ്യം. പ്രദേശത്തെ മറ്റു വീടുകളിലെ കിണറുകളിൽ പരിശോധന നടത്തുമെന്നു പറയുന്നതല്ലാതെ ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ല.

നിലവിൽ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കണ്ണൂർ സെൻട്രൽ ജയിൽ സുപ്രണ്ട്രിനെ നേരിട്ട് കണ്ട് പരാതി കൊടുത്തത്. കണ്ണൂർ കോർപ്പറേഷന് പരാതി നൽകിയിട്ടില്ലെന്നും ദിപ്തി വിനോദ് പറഞ്ഞു. ആവശ്യങ്ങൾ അഗീകരിക്കൻ തയ്യാറായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കൗൺസിലർമാർ പറഞ്ഞു. ബാക്കിയുള്ള കിണറുകൾ പരിശോധന നടത്തിയതിനു ശേഷം പെട്രോൾ പമ്പ് അടച്ചിടാം എന്നാണ് പറഞ്ഞത്. ഇന്ധനച്ചോർച്ചയുടെ വ്യാപ്തി വലുതാണെങ്കിലും നിലവിൽ മൂന്ന് വീടുകളിൽ മാത്രമാണ് അധികൃതർ പരിശോധന നടത്തിയിട്ടുള്ളത്. നിരവധി വീടുകൾ ഇനിയും പരിശോധിക്കേണ്ടതുണ്ട്.  മുഖ്യമന്ത്രിക്കും പെട്രോളിയം മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.  വിഷയത്തിൽ കോർപ്പറേഷന് ഉടൻ പരാതി നൽകും. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഈ പാരിസ്ഥിതീക പ്രശ്‌നത്തിന് എത്രയുംപെട്ടന്നു തന്നെ ശാശ്വതമായ പരിഹാരം കാണണമെന്നും ദിപ്തി വിനോദ് ആവശ്യപ്പെട്ടു. കൗൺസിലർ പി. മഹേഷ്, മുൻ കൗൺസിലർ വി.കെ. ഷൈജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags