കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി
Mar 26, 2025, 08:40 IST


കടന്നപ്പള്ളി: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാത്ത തദ്ദേശസ്ഥാപനങ്ങളുടെ തെറ്റായ നടപടികള്‍ക്കെതിരെ ബി.ജെ.പി കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു.
തളിപ്പറമ്പ് മുന്‍ മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുമിത അശോകന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം ഇ.നാരായണന്‍, മണ്ഡലം പ്രഭാരി എ.വി.സനില്‍, മണ്ഡലം പ്രസിഡന്റ് സുജിത്ത് വടക്കന്‍, എന്‍.പി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.സജീവന്‍ വെങ്ങര, ശശീന്ദ്രന്‍, കെ.ടി.മുരളി, ബൈജു, എം.കെ.വി.രാജീവന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. മണ്ഡലം വൈസ് പസിഡന്റ് മനോജ് ആലക്കാട് സ്വാഗതം പറഞ്ഞു.