കണ്ണൂർ കോർപറേഷനിലെ 18 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദ് ചെയ്യണമെന്ന് ബിജെപി നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ കെ വിനോദ് കുമാർ
കണ്ണൂർ: ഭരണഘടനയുടെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും വ്യവസ്ഥകൾ ലംഘിച്ച കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷനിലെ യുഡിഎഫ് , എൽഡിഎഫ് കൗൺസിൽമാരുടെ സത്യപ്രതിജ്ഞ റദ്ദ് ചെയ്യണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ്കുമാർ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.കണ്ണൂർ കോർപ്പറേഷനിലെ ഒന്നു മുതൽ 18 വരെയുള്ള കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിൽ നിയമപ്രകാരം സത്യപ്രതിജ്ഞയുടെ മാതൃക പാലിക്കാതെ സ്വന്തം ഇഷ്ടപ്രകാരം അല്ലാഹുവിൻ്റെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ആദ്യം മുതിർന്ന അംഗമെന്ന നിലയിൽ ജില്ലാ ഭരണാധികാരി കൂടിയായ ജില്ലാ കലക്ടർ സത്യ വാചകം ചൊല്ലിക്കൊടുത്ത കൗൺസിലറും അല്ലാഹുവിൻ്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത് . അതുകൊണ്ട് 19 കൗൺസിലർമാരുടെയും,സത്യപ്രതിജ്ഞ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ ജില്ലാ കലക്ടർ വിഷ്ണു രാജിന് പരാതി നൽകിയതായി വിനോദ് കുമാർ അറിയിച്ചു.
ദൈവനാമം ദൃഢപ്രതിജ്ഞ എന്നിവയ്ക്ക് പകരം അല്ലാഹുവിന്‍റെ പേര് ഉപയോഗിക്കുന്നത് നിയമപരമല്ലെന്ന് ബഹുമാനപ്പെട്ട കേരളം ഹൈക്കോടതി തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട കേസിലെ വിധി ന്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ട് ഇതിനാൽ കണ്ണൂർ കോർപ്പറേഷനിലെ കൗൺസിൽമാരായി തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ അംഗങ്ങളുടെയും സത്യപ്രതിജ്ഞ റദ്ദ് ചെയ്യണമെന്നാണ് അപേക്ഷ .
സത്യപ്രതിജ്ഞ സംബന്ധിച്ച നിയമവ്യവസ്ഥകൾ കർശനമായി പാലിക്കപ്പെടേണ്ടവയാണ് ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും അനുശാസിക്കുന്ന മാതൃകയിലെ സത്യപ്രതിജ്ഞ ചെയ്യാവൂ. നിയമം അനുശാസിക്കാത്ത വാക്കുകളോ, വ്യവസ്ഥകളോ ഉൾപ്പെടുത്തി സത്യപ്രതിജ്ഞ നടത്തുന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണെന്നും അദ്ദേഹം ആരോപിച്ചു
.jpg)

