ഗോവിന്ദച്ചാമിയാണ് ഗോവിന്ദൻ മാഷല്ല എന്ന് ജയിലധികൃതർ ഓർക്കണം : ബിജെപി
പള്ളിക്കുന്ന്: കണ്ണൂർ സെൻട്രൽ ജയിലിനകത്ത് ഗോവിന്ദച്ചാമിയാണ് ശിക്ഷിക്കപ്പെട്ടതെന്നും ഗോവിന്ദൻ മാഷ് അല്ലെന്നും ജയിലധികൃതർ ഓർക്കണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ പറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിനകത്തെ സുരക്ഷാ വീഴ്ചക്കെതിരെ യുവമോർച്ച സെൻട്രൽ ജയിലിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">സൗമ്യക്ക് നേരെ നടന്ന ക്രൂരതയും കൊലയും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ചതാണ്. ഒറ്റക്കയ്യനായ ഗോവിന്ദചാമിക്ക് രക്ഷപ്പെടാൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി മൗനം വെടിയണം. ആഭ്യന്തരവകുപ്പിന്റെ തികഞ്ഞ പരാജയമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
യുവമോർച്ച മുൻ ജില്ലാ ജനറൽ സെക്രട്ടറിയും ബിജെപി ജില്ലാ സെക്രട്ടറിയുമായ അർജ്ജുൻ മാവിലക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അജികുമാർ കരിയിൽ, ടി സി മനോജ്, എ പി ഗംഗാധരൻ, സി നാരായണൻ എന്നിവർ പ്രസംഗിച്ചു.നേതാക്കളായ കെ വി അർജ്ജുൻ, ബിനിൽ പി, എം പ്രകാശൻ, രാഹുൽ രാജീവൻ, വി കെ ഷൈജു, ടി കൃഷ്ണപ്രഭ, എം വി ഷഗിൽ, പി ധനേഷ് എന്നിവർ നേതൃത്വം നൽകി.
.jpg)


