പൊലിസ് വിളിച്ചു ചേർക്കുന്ന യോഗങ്ങൾ പ്രഹസനമാക്കുന്നു: ബി.ജെ.പി
കൂത്തുപറമ്പ് : തൃക്കണ്ണാപുരം ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രത്തിലേക്ക് ആചാരത്തിന്റെ ഭാഗമായി കൊണ്ടുവന്ന കലശം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്ത സിപിഎം, പോലീസ് കൂട്ടുകെട്ടിനെതിരെ ക്ഷേത്ര വിശ്വാസികൾ രംഗത്തിറങ്ങണമെന്ന് ബിജെപി ഭാരവാഹികൾ കൂത്തുപറമ്പ് പ്രസ് ഫോറത്തിൽവാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
tRootC1469263">പോലീസ് സ്റ്റേഷനിൽ വിളിച്ചുചേർക്കുന്ന യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ, ഇനി പ്രഹസന യോഗങ്ങൾ വിളിച്ചു ചേർക്കരുത്. ക്ഷേത്ര വിശ്വാസികളെ തടഞ്ഞ സിപിഎം പ്രവർത്തകർക്കെതിരെയും സംഘർഷങ്ങൾ ലാഘവത്തോടെ കാണുന്ന പോലീസ് അധികാരികൾക്കെതിരെയും നടപടിയെടുക്കാൻ ഉന്നത പോലീസ് അധികാരികൾ തയ്യാറാകണം.
വാർത്താ സമ്മേളനത്തിൽബിജെപി കൂത്തുപറമ്പ് മുൻ മണ്ഡലം പ്രസിഡന്റ് സി. കെ സുരേഷ്, അഘോരീസ് തൃക്കണ്ണാപുരം കാഴ്ച കമ്മിറ്റി സെക്രട്ടറി കെ പി ബിജോയ്, ആർ ഷിബു പങ്കെടുത്തു
.jpg)


