കണ്ണൂരിൽ ഈസ്റ്റർ ദിനാഘോഷത്തിൽ പ്രത്യാശ ഭവനിലെ അന്തേവാസികൾക്കൊപ്പം പങ്കെടുത്ത് ബിജെപി നേതാക്കൾ

BJP leaders participated in the Easter Day celebrations in Kannur along with the inmates of Pratyasha Bhavan
BJP leaders participated in the Easter Day celebrations in Kannur along with the inmates of Pratyasha Bhavan

കണ്ണൂർ : മേലെ ചൊവ്വ പ്രത്യാശ ഭവനിൽ സംഘടിപ്പിച്ച ഈസ്റ്റർ ദിനാഘോഷത്തിൽ ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ പങ്കെടുത്തു. 80 ഓളം അന്തേവാസികളാണ്  പ്രത്യാശ ഭവനിലുള്ളത്.  

BJP leaders participated in the Easter Day celebrations in Kannur along with the inmates of Pratyasha Bhavan

കാലത്ത് 11.30 മണിയോടെ പ്രത്യാശ ഭവനിലെത്തിയ  ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ, നേതാക്കളായ യു ടി ജയന്തൻ, ബിനു കൃഷ്ണ, ജിജു വിജയൻ, കെ ദിനേശൻ, കെ പി സോമസുന്ദരം  എന്നിവരെ പ്രത്യാശ ഭവനിലെ മദർ, സിസ്റ്റർമാർ, അന്തേവാസികൾ എന്നിവർ ചേർന്നു സ്വീകരിച്ചു. മധുര പലഹാരം വിതരണം ചെയ്തു. തുടർന്ന്  കലാപരിപാടികളും ഉണ്ടായിരുന്നു. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആശയമാണ് ഈസ്റ്റർ ദിനാഘോഷത്തിലൂടെ പ്രകടമാകുന്നതെന്ന് കെ കെ വിനോദ് കുമാർ അഭിപ്രായപ്പെട്ടു.

tRootC1469263">

Tags