കുടുംബത്തിന് അർബൻ ബാങ്കിൻ്റെ ജപ്തി ഭീഷണി; ബി.ജെ.പി നേതാവ്സി.രഘുനാഥ് ചിത്രലേഖയുടെ വീട് സന്ദർശിച്ചു

Family threatened with seizure by Urban Bank; BJP leader C. Raghunath visits Chitralekha's house


കണ്ണൂർ: തൊഴിൽ ചെയ്തു ജീവിക്കാനുള്ളഒറ്റയാൾ സമരത്തിലൂടെ ശ്രദ്ധേയയായ ദളിത് പോരാളി ഇ.ചിത്രലേഖയുടെ വീട് ബി.ജെ.പി ദേശീയ സമിതിയംഗം സി.രഘുനാഥ് സന്ദർശിച്ചു. അർബൻ കോഓപ്പറ്റീവ് ബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് പെരുവഴിയിലേക്കിറങ്ങേണ്ട സാഹചര്യമുണ്ടായതറിഞ്ഞാണ് രഘുനാഥ് കാട്ടാമ്പള്ളി കുതിരത്തsത്തെ വീട്ടിലെത്തിയത്. ചിത്രലേഖയുടെ ഭർത്താവ് എം.ശ്രീഷ്കാന്തുമായി സംസാരിച്ച അദ്ദേഹം ജപ്തി നടപടി ഒഴിവാക്കാനുള്ള സഹായം നൽകുമെന്ന് ഉറപ്പ് നൽകി. മാത്രമല്ല, ചിത്രലേഖയുടെ കുടുംബത്തിന്റെ ജീവിതോപാധിക്കായി ഒരു ഓട്ടോറിക്ഷ നൽകാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

tRootC1469263">

ബി.ജെ.പി ചിറക്കൽ മണ്ഡലം പ്രസിഡന്റ് രാഹുൽ രാജീവനും മാധ്യമ പ്രവർത്തകൻ വി.എൻ.അൻസലും  കൂടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാഹുൽ രാജീവനും പ്രവർത്തകരും ചേർന്ന് ഒരു മാസത്തേക്കുള്ള അരിയും പലവ്യഞ്ജനങ്ങളും നൽകിയിരുന്നു. എൻ. ഡി. എ കണ്ണൂർജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി കൂടിയാണ് രാഹുൽ രാജീവൻ.

Tags