കെ.പി ചന്ദ്രൻ മാസ്റ്ററെ ബി.ജെ.പി അനുസ്മരിച്ചു
Oct 9, 2025, 11:50 IST
ചിറ്റാരിപ്പറമ്പ്: ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന മാനന്തേരിയിലെ കെ.പി ചന്ദ്രൻ മാസ്റ്ററുടെ രണ്ടാമത് ശ്രദ്ധാജ്ഞലി ദിനത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് വീട്ടുമുററത്ത് അനുസ്മരണവും സംഘടിപ്പിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം കൂത്തുപറമ്പ് ഖണ്ഡ് സംഘചാലക് എം അശോകൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി .
ബി.ജെ പി സംസ്ഥാന കൗൺസിൽ അംഗം മോഹനൻ മാനന്തേരി ,ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി വിജയൻ വട്ടിപ്രം , ബി ജെ പി മണ്ഡലം വൈസ് പ്രസിഡന്റ് എൻ. വിജയൻ ചിറ്റാരിപ്പറമ്പ് എന്നിവർ സംസാരിച്ചു. അശോകൻ കോളോത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ വിനോദൻ സ്വാഗതവു, ഷിജു പാലക്കൂൽ നന്ദിയും പറഞ്ഞു.
.jpg)

