കൊട്ടിയൂർ പഞ്ചായത്ത് ഓഫിസിന് മുൻപിൽ ബി.ജെ.പി പ്രതിഷേധ ധർണ നടത്തി

BJP staged protest dharna in front of Kottiur panchayat office
BJP staged protest dharna in front of Kottiur panchayat office

കേളകം : ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുക,വന്യ മൃഗശല്യം പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുക,ഗ്രാമ സഡക് യോജന റോഡ് നിർമാണം പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി കൊട്ടിയൂർ പഞ്ചായത്ത് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

മുൻ സംസ്ഥാന കൗൺസിലംഗം കൂട്ട ജയപ്രകാശ് ധർണ ഉത്ഘാടനം ചെയ്തു. സി.ബാബു ,അരുൺ ഭരത്, പി.ജി സന്തോഷ് , എ.പി ബാബു എന്നിവർ സംസാരിച്ചു.

Tags