വനിതാ ദിനത്തിൽ ബിജെപി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടത്തും
Mar 8, 2025, 08:34 IST


കണ്ണൂർ : കഴിഞ്ഞ അഞ്ച് ആഴ്ചയോളമായി സമര രംഗത്തുള്ള ആശാവർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും പ്രസ്തുത സമരത്തെ തകർക്കാൻ സംസ്ഥാന സർക്കാർ കാണിക്കുന്ന തുരപ്പൻ രാഷ്ട്രീയത്തിനെതിരെയും ബിജെപി യുടെ നേതൃത്വത്തിൽ വനിതാദിനമായ മാർച്ച് എട്ടിന് സംസ്ഥാന വ്യാപകമായി ഐക്യദാർഢ്യ റാലികൾ നടത്തുന്നു .
ബിജെപി കണ്ണൂർ ജില്ല (നോർത്ത്) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വനിതാ മാർച്ച് വൈകുന്നേരം 4 മണിക്ക് താളിക്കാവിൽ നിന്നും ആരംഭിച് കാൽടെക്സിൽ സമാപിക്കുന്നു തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ് സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത് ജില്ലാ അധ്യക്ഷൻ കെ കെ വിനോദ് കുമാർ എന്നിവർ പ്രസംഗിക്കും.
