കേരളത്തിലെ യുഡിഎഫ് ഭരണം ലീഗ് ഹൈജാക്ക് ചെയ്തുവെന്ന് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍

BJP Kannur North District President KK Vinod Kumar says the League has hijacked the UDF rule in Kerala

കണ്ണൂര്‍: കേരളത്തിലെ യുഡിഎഫ് ഭരണം ലീഗ് ഹൈജാക്ക് ചെയ്തുവെന്ന് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ലീഗിന്റെ നിര്‍ദ്ദേശത്തിനനുസിരിച്ചാണ് കേരളത്തില്‍ ഭരണം നടത്തുന്നത്. കെ.എം. ഷാജിയെ പോലുള്ള മന്ത്രിമാര്‍ ചട്ടം ലംഘിച്ച് മുന്നോട്ട് പോകുന്നത് നമുക്ക് കാണാന്‍ സാധിക്കും. ഉദ്യോഗസ്ഥന്‍മാരെ ഭീഷണിപ്പെടുത്തുന്ന നിലപാട് അതീവ ഗൗരതരം. 

അതോടൊപ്പം തന്നെ മതഭീകരവാദ വാദ പ്രവര്‍ത്തനം കണ്ണൂരില്‍ ശക്തമാവുകയാണ്. എസ്ഡിപിഐ, പിഡിപി തുടങ്ങഇയ സംഘടനകളുടെ പ്രവര്‍ത്തനം കണ്ണൂരില്‍ ശക്തമാവുകയാണ്. മതഭീകരവാദികള്‍ക്ക് കഴിഞ്ഞ 10 വര്‍ഷം ഇടത് സര്‍ക്കാര്‍ നല്‍കിയ അതേ സഹായം യുഡിഎഫ് സര്‍ക്കാരും നല്‍കുന്നു.
അനധികൃതമായി കണ്ണൂരില്‍ താമസിക്കുന്ന പാക് പൗരന്‍മാരുണ്ടെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് 2025 ല്‍ ബിജെപി ജില്ലാകലക്റ്റര്‍ക്ക് പരാതി നല്‍കിയിരുന്നു.

 അത്തരത്തില്‍ ആരം താമസിക്കുന്നില്ലെന്നാണ് കലക്റ്റര്‍ മറുപടി നല്‍കിയത്. എന്നാല്‍ രണ്ട് ദിവസത്തിനകം കണ്ണാടിപ്പറമ്പില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ബിജെപി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതി ഭരണകൂടം ഗൗരവമായി കണ്ടില്ലയെന്ന് വ്യക്തമാണ് . ഇത് വ്യക്തമാക്കുന്നത് നമ്മുടെ രാജ്യത്ത് നിയമം ലംഘിച്ച് നിരവധി പേര്‍ താമസിക്കുന്നുണ്ടെന്നും അത്തരത്തിലുള്ളവരെ കണ്ടെത്തിന്നതില്‍ പോലീസ് പരാജയവുമാണെന്നാണ്. കഴിഞ്ഞ ദിവസം രേഖകളൊന്നുമില്ലാതെ കണ്ണൂരില്‍ നാല് ബംഗ്ലാദേശികള്‍ അറസ്റ്റിലായത് നാമെല്ലാം കണ്ടതാണ്. ഇതരസസംസ്ഥാനത്തൊഴിലാളികള്‍ മോഷണത്തിനായി തെരഞ്ഞെടുക്കുന്നത് കേരളത്തെയാണെന്നും വിനോദ് കുമാര്‍ പറയുന്നത്.

സിപിഎം നേതാക്കളില്‍ ഒരു വിഭാഗം അഴിമതിക്കാരും അക്രമത്തിന് നേതൃത്വം കൊടുക്കുന്നവരായി മാറിയിരിക്കുന്നു. മണല്‍ മാഫിയകളുമായുള്ള സിപിഎം നേതാക്കളുടെ ബന്ധവും വെളിവാക്കപ്പെട്ടിരിക്കുകയാണ്. സിപിഎം അധാര്‍മ്മികതയിലും അപചയത്തിലും കൂപ്പുകുത്തിയിരിക്കുന്നു. ഭൂമാഫിയകളും ലഹരിമാഫിയകളുമായി ഒരു വിഭാഗം നേതാക്കള്‍ക്ക് ബന്ധമുണ്ട്. ആത്മാര്‍ത്ഥയുള്ള സിപിഎമ്മുകാര്‍ സീറോ ആവുകയും അഴിമതിക്കാരായ നേതാക്കള്‍ ഹീറോ ആവുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യമാണ്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ലാതായി മ്‌റഇയെന്നും വിനോദ് കുമാര്‍ പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.സി. മനോജ്, ട്രഷറര്‍ പി.കെ. ശ്രീകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

Tags