കുട്ടിമാക്കൂലിൽ തോറ്റ് ബിജെപി സ്ഥാനാർത്ഥി ലസിത പാലക്കൽ

BJP candidate Lasitha Palakkal loses in Kuttimakul
BJP candidate Lasitha Palakkal loses in Kuttimakul

കണ്ണൂര്‍: തലശ്ശേരി നഗരസഭയിലെ കുട്ടിമാക്കൂല്‍ വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാർത്ഥിയും സോഷ്യൽ മീഡിയ പോരാളിയുമായ ലസിതപാലക്കൽ തോറ്റു. എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് പിന്നിൽരണ്ടാം സ്ഥാനത്ത് എത്താൻ മാത്രമേ ലസിതയ്ക്ക് കഴിഞ്ഞുള്ളൂ.തോറ്റതിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിപ്പുമായി ബിജെപി സ്ഥാനാര്‍ത്ഥി ലസിത പാലക്കല്‍. ' രംഗത്തെത്തി.സത്യം തോറ്റു, മിഥ്യ വിജയിച്ചു' എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പിന്റെ തുടക്കം. കുട്ടിമാക്കൂല്‍ എന്ന സ്ഥലത്ത് നില്‍ക്കുമ്പോള്‍ തന്നെ തോല്‍ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അവര്‍ കുറിച്ചു. സിപിഎം കോട്ടയില്‍ തന്നെ മത്സരിക്കാന്‍ വാശിയായിരുന്നുവെന്നും ലസിത കൂട്ടിച്ചേര്‍ത്തു.

tRootC1469263">

'ലസിതയുടെ ഫേസ്ബുക്ക് കുറിപ്പ് ഇപ്രകാരമാണ്.

സത്യം തോറ്റു.. മിഥ്യ വിജയിച്ചു...എങ്കിലും സത്യം വിജയിക്കുന്ന വരെ പോരാട്ടം തുടരുംവോട്ട് ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.. തോൽവിയിൽ മനംമടുത്തു ഒരിക്കലും വീട്ടിൽ ഇരിക്കില്ല..ഇനിയും പോരാട്ടം തുടരുക തന്നെ ചെയ്യും. കുട്ടിമാക്കൂൽ എന്ന സ്ഥലത്ത് നിൽക്കുമ്പോൾ തന്നെ ഞാൻ തോൽക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു സി.പി.എം കോട്ടയിൽ തന്നെ മത്സരിക്കാൻ വാശിയായിരുന്നു രണ്ടാമത് എത്തി  താങ്ക്യൂ കുട്ടിമാക്കൂൽ

Tags