കുട്ടിമാക്കൂലില്‍ ബി.ജെ.പി ബോര്‍ഡും കൊടിയും നശിപ്പിച്ചു
Updated: Sep 19, 2023, 08:54 IST

തലശേരി: മുതിര്‍ന്നബി.ജെ.പി നേതാവ് പി.പി മുകുന്ദനോടുളള ആദരസൂചകമായ കുട്ടിമാക്കൂലിലെ റോഡരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ആദരാാജ്ഞലി ബോര്‍ഡും പാര്‍ട്ടി പാതകയും ഞായറാഴ്ച്ച പുലര്‍ച്ചെ നശിപ്പിച്ച സംഭവത്തില്‍ കൂത്തുപറമ്പ് പൊലിസ് ഇന്ന് കേസെടുത്തു.
ബി.ജെ.പി ഇരുപത്തിയൊമ്പതാമത് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പി.ബിജു കൂത്തുപറമ്പ് പൊലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കണ്ടാലറിയാവുന്നവര്‍ക്കെതിരെ പൊലിസ് കേസെടുത്തത്. പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനുളള നീക്കമാണ് സാമൂഹ്യവിരുദ്ധര്‍ നടത്തുന്നതെന്നും ഇതിനെതിരെ പൊലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും പി.ബിജു പരാതിയില്‍ ആവശ്യപ്പെട്ടു.