കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് കണ്ണൂർ കോർപറേഷൻ ഓഫിസ് ബി.ജെ.പി ഉപരോധിച്ചു

കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് കണ്ണൂർ കോർപറേഷൻ ഓഫിസ് ബി.ജെ.പി ഉപരോധിച്ചു
BJP blockades Kannur Corporation office, alleging mismanagement and corruption
BJP blockades Kannur Corporation office, alleging mismanagement and corruption

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണസമിതിയുടെ അഴിമതി ഭരണത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് കോര്‍പറേഷന്‍ ഓഫീസ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍. ചൊവ്വാഴ്ച്ചരാവിലെ ഒന്‍പത് മണിക്കാരംഭിച്ച ഉപരോധ സമരത്തിൽ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ പാർട്ടി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.മോദി സര്‍ക്കാരിന്റെ അമൃത് പദ്ധതിയിൽ കോടികള്‍ ലഭിച്ചിട്ടും കണ്ണൂര്‍ കോര്‍പറേഷന്റെ ഇന്നത്തെ ദയനീയാവസ്ഥയ്ക്ക് കാരണം കോര്‍പറേഷന്‍ ഭരണം കയ്യാളിയ ഇടതു ,വലതു മുന്നണികളുടെ കെടുകാര്യസ്ഥത കൊണ്ട് മാത്രമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. 

tRootC1469263">

കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌കരിക്കാന്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ അവിടെയുള്ള സാഹചര്യം കാരണം എഴുന്നേറ്റ് ഓടുമെന്ന് ഉറപ്പാണ്. കോടികള്‍ ചെലവഴിച്ച് പയ്യാമ്പലത്ത് സ്ഥാപിച്ച വാതക ശ്മശാനം ഉപയോഗ ശൂന്യമാണ്. പാതിവെന്ത മൃതദേഹങ്ങള്‍ നമുക്ക് പയ്യാമ്പലത്ത് കാണാം. കേരളത്തിലെ ഏറ്റവും മോശപ്പെട്ട കോര്‍പറേഷന്‍ കണ്ണൂരാണെന്ന് നമുക്ക് പറയാന്‍ സാധിക്കും. ഇതിൽ നിന്ന് നമുക്ക് മോചനം വേണം. നടപ്പാത വഴി നടന്ന് പോകാന്‍ പോലും സാധിക്കുന്നില്ല. രാത്രിയായാൽ പല സ്ഥലത്തും ഇരുട്ടാണ്. തലയിൽ ആള്‍താമസമില്ലാത്ത മേയറും ഡെപ്യൂട്ടി മേയറുമാണ് കണ്ണൂര്‍ കോര്‍പറേഷന്‍ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ആവശ്യത്തിന് ഫണ്ട് ലഭിച്ചാലും കൃത്യമായ പ്രൊജക്റ്റ് തയ്യാറാക്കിക്കൊടുക്കാന്‍ സാധിക്കുന്നില്ല.

മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങിയിട്ടും അതിൽ ആവശ്യമായ വെള്ളമെത്തുന്നില്ല. 55 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. മള്‍ട്ടിലെവൽ പാര്‍ക്കിംഗ് കൃത്യമായ ആസൂത്രണത്തോടെയല്ല നടപ്പാക്കിയത്. പാർക്കിങ്ങിനായി തെരഞ്ഞടുത്ത സ്ഥലം പോലും ശരിയല്ല. അതുകൊണ്ടാണ് മള്‍ട്ടിലവൽ കാര്‍പാര്‍ക്കിംഗ് സംവിധാനം തുടക്കത്തിൽ തന്നെ പരാജമായത്. നഗരത്തിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡ്കൾ മാത്രമാണ്. അസഹ്യമായ ഗതാഗതക്കുരുക്ക്. 

പള്ളിക്കുന്ന് മുതൽ താഴെ ചൊവ്വവരെ പ്ലാന്‍ ചെയ്ത മേൽ പാലം വെട്ടിച്ചുരുക്കിയത് എംവി. ജയരാജന്‍ ഇടപെട്ടാണ്. ഇന്ത്യയിൽ ബിജെപി ഭരിക്കുന്ന വാരണാസി, മംഗളൂരു ഉള്‍പ്പടെയുള്ള കോര്‍പറേഷനുകൾ നിങ്ങള്‍ സന്ദര്‍ശിക്കണം. എന്നാൽ മാത്രമേ നിങ്ങള്‍ക്ക് വികസനമെന്താണെന്ന്  കാണാന്‍ സാധിക്കുകുള്ളു.പല തവണ തുടര്‍ച്ചയായി ഭരിച്ചിട്ടും കേവലം സ്വന്തം നാട്ടിലെ ഗതാഗതക്കുരുക്കിന് പോലും പരിഹാരം കാണാന്‍ സാധിക്കാത്ത മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. കണ്ണൂരിന് ഒരുകാലത്ത് അഭിമാനമായിരുന്ന സ്റ്റേഡിയത്തിന്റെ ഇന്നത്തെ ദയനീയാവസ്ഥയ്ക്ക് കാരണം കോര്‍പറേഷന്‍ അധികാരികളുടെ കെടുകാര്യസ്ഥതയാണ്. ഈ നഗരത്തെ നരകതുല്ല്യമാക്കിയത് ഇടതു വലതു മുന്നണികളാണെന്നും ഇതിന് പൊതു ജനങ്ങൾ തക്കതായ തിരിച്ചടി നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സമിതി അംഗങ്ങളായ സി. രഘുനാഥ്, പി.കെ. വേലായുധന്‍, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ. വിനോദ് കോർപറേഷൻ കൗൺസിലർ വി കെ ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.സി. മനോജ് സ്വാഗതവും കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ബിനില്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.
ബിജെപി അഴീക്കോട് മണ്ഡലം പ്രസിഡണ്ട് എസ്. വിജയ്,  എടക്കാട് മണ്ഡലം പ്രസിഡണ്ട് ഷമീര്‍ ബാബു,  യൂ ടി ജയന്തൻ, ജില്ലാ വൈസ് പ്രസിഡന്റ് മാരായ അര്‍ച്ചന വണ്ടിച്ചാല്‍, ടി. ജ്യോതി, രാഗിണി ടീച്ചര്‍, ഒ.കെ. സന്തോഷ് കുമാര്‍, എ. സുരേഷ് ബാബു, ജില്ലാ സെക്രട്ടറി എം. അനീഷ് കുമാര്‍, അര്‍ജുന്‍ മാവിലക്കണ്ടി, ടി. കൃഷ്ണപ്രഭ, എ ജയലത തുടങ്ങിയവര്‍ കോർപ്പറേഷൻ ഉപരോധത്തിന് നേതൃത്വം നല്‍കി.

Tags