കണ്ണൂര്‍ പടന്നപ്പാലത്ത് ബൈക്ക് യാത്രക്കാര്‍ തോട്ടില്‍വീണു

Bikers fall into a ravine at Padannapalam, Kannur

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പടന്നപ്പാലത്ത് ബൈക്ക് യാത്രക്കാര്‍ തോട്ടിലേക്ക് വീണു.തിങ്കളാഴ്ച്ചരാവിലെയാണ് സംഭവം. ബൈക്ക് ഉള്‍പ്പെടെയാണ് ഇവര്‍ പടന്ന തോട്ടിലേക്ക് വീണത്. തോട്ടില്‍ വെളളമുണ്ടായിരുന്നുവെങ്കിലും ഇരുവരും രക്ഷപ്പെട്ടു.

അലവില്‍ ഭാഗത്തു നിന്നും കണ്ണൂരിലേക്ക് വരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.  ഇതില്‍ പരുക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്‌സ തേടിയിട്ടുണ്ട് പടന്നതോടിന് കൈവരിയില്ലാത്തതാണ്അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.മലിനജലമാണ് തോട്ടിലൂടെ ഒഴുകുന്നത്.

Tags