കണ്ണൂർ നടാലിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ മെക്കാനിക്കിന് ദാരുണാന്ത്യം

Biker mechanic dies after being hit by lorry in Natal

  കണ്ണൂർ  : നടാലിൽലോറിയും ബൈക്കും കൂട്ടിയിടിച്ച് മെക്കാനിക്കിന് ദാരുണാ ന്ത്യം. ബൈക്ക് യാത്രക്കാരനായ കണ്ണൂർ താണയി ലെ കൈരളി എ ഞ്ചിനിയറിംഗ് സ്ഥാപനത്തിലെമെക്കാനിക്ക് അണ്ട ലൂർ കാവിന് സമീ പത്തെ ശ്രീ ശ്രാ വൺ ഹൗസിലെ ദിനേശനാ (61) ണ് മരണമടഞ്ഞത്. ഇന്ന് രാവിലെവീ ട്ടിൽ നിന്നും ജോലി സ്ഥല ത്തേക്ക് ബൈക്കിൽ വരവേ നടാലിന് സമീപം ലോറിയി ടിച്ചാണ് അപകടം.

ഉടൻ നാട്ടുകാർ ചാലയിലെ സ്വകാര്യആ ശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേലൂരിലെ പരേതരായ കൃ ഷ്ണന്റെയും ജാനുവിന്റെയും മകനാണ് ദിനേശൻ. ഭാര്യ: ശ്രീ ജ. മക്കൾ: മുദൂൽ, അമൃത്. സഹോദരിമാർ: ഉഷ, രാധ, സു ധ, പരേതയായ നിർമ്മല

Tags