മട്ടന്നൂരിൽ ബൈക്കിന് പിറകിൽ വാനിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ കൂരൻ മുക്കിൽ ബൈക്കിന് പിറകിൽ വാനിടിച്ച് ബൈക്ക് യാത്രക്കാരൻ ദാരുണമായി മരിച്ചു. ഉരുവച്ചാൽ ഇടപ്പഴശി കക്കാട്ട് പറമ്പ് അങ്കണവാടിക്ക് സമീപത്തെ ആയിഷ മാൻസിൽ കെ വി മൂസക്കുട്ടി (70)ഹാജിയാണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മട്ടന്നൂർ - ഇരിട്ടി റൂട്ടിൽ കൂരൻ മുക്ക് ടൗണിലായിരുന്നു അപകടം.
സഹോദരന്റെ മകന്റെ കൂടെ ബൈക്കിൽ ഇരിട്ടി ഭാഗത്തേക്ക് പോകവെ പിറകെ എത്തിയ വാൻ ബൈക്കിൻ്റെ പിറകിൽ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കുറച്ചു ദൂരം ബൈക്കും യാത്രക്കാരെയും വാൻ വലിച്ചു കൊണ്ടുപോയി. ഇതിനിടെ വട്ടക്കയം റോഡിൽ നിന്നു കയറിയ ബൈക്കിലും വാൻ തട്ടി. പരിക്കേറ്റ കെ വി മൂസ കുട്ടി ഹാജിയെ ഉടൻ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മട്ടന്നൂർ പൊലീസെത്തി അപകടത്തിൽപ്പെട്ട വാഹനം സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റി.ഭാര്യ: എ പി സുഹറ മക്കൾ: ആയിഷ, മുഹമ്മദ് (സലാല), റസിന, ജലീൽ (ദുബായ് ), റജീന, റിയാസ് (ബംഗ്ലൂരൂ). മരുമക്കൾ: ബഷീർ (ഉളിയിൽ), നസീർ (മണക്കായി), നൗഫൽ (കണ്ണൂർ), ബഫീദ (ശിവപുരം), ഷർമിന (നടുവനാട്), സഫ (ചാവശേരി).
.jpg)

