കണ്ണൂരിൽ ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

A young man returning from a festival in Kannur died in a bike accident.

അഞ്ചരക്കണ്ടി : വണ്ണാന്റെമെട്ടയിൽ ബൈക്കപകടത്തിൽ യു വാവ് മരിച്ചു. മാങ്ങാട്ടിടം ശങ്കരനെല്ലൂർ കുടുക്കിമെട്ട യിലെ ചാത്തോത്ത് വി ട്ടിൽ സായന്ത് (24) ആണ് മരിച്ചത്. ശനിയാഴ്ച അർധ രാത്രി ചാമ്പാട് കൂർമ്പക്കാ വ് താലപ്പൊലി മഹോത്സവത്തിൽ പങ്കെടുത്ത് മടങ്ങവേ വണ്ണാന്റെമെട്ടയിൽച്ച് ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. 

ഗുരുതര പരിക്കേറ്റ സായന്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെ പി രാമചന്ദ്രന്റെയും ഷീജയു ടെയും മകനാണ്. സഹോദരങ്ങൾ' സ്നേഹ,  ശ്വേത (മുൻ മാങ്ങാട്ടിടം പഞ്ചായ ത്ത് അംഗം)

Tags