ശബരിമലയിൽ മാത്രമല്ല എവിടെ സ്വർണ്ണം കണ്ടാലും സിപിഎമ്മുകാർ മോഷ്ടിക്കും : ബിജു ഏളക്കുഴി

ശബരിമലയിൽ മാത്രമല്ല എവിടെ സ്വർണ്ണം കണ്ടാലും സിപിഎമ്മുകാർ മോഷ്ടിക്കും : ബിജു ഏളക്കുഴി
Biju Elakkuzhi
Biju Elakkuzhi

തലശ്ശേരി : ക്ഷേത്രങ്ങളിൽ നിന്ന് മാത്രമല്ല നാട്ടിൽ എവിടെ സ്വർണം കണ്ടാലും സിപിഎമ്മുകാർ മോഷ്ടിക്കുമെന്ന മുന്നറിയിപ്പാണ് കൂത്തുപറമ്പിൽ വയോധികയുടെ സ്വർണ്ണമാല വീട്ടിൽ കയറി മോഷ്ടിച്ച കേസിൽ സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മറ്റിയംഗവും കൂത്തുപറമ്പ് മുൻസിപ്പൽ കൗൺസിലറുമായ പി.പി. രാജേഷിന്റെ അറസ്റ്റിലൂടെ വ്യക്തമായതെന്ന് ബിജെപി കണ്ണൂർ സൗത്ത് ജില്ലാ അധ്യക്ഷൻ ബിജു ഏളക്കുഴി പ്രസ്താവനയിൽ പറഞ്ഞു. 

tRootC1469263">

നാടിന്റെ സ്വര്യജീവിതത്തിന് സിപിഎമ്മുകാർ എല്ലാ വിധത്തിലും തടസ്സമാണെന്നാണ് കൗൺസിലർ രാജേഷിന്റെ അറസ്റ്റിലൂടെ വ്യക്തമാകുന്നത്. ശബരിമലയിൽ നിന്ന് കോടികളുടെ സ്വർണം പോയ കഥകൾ നാട്ടിൽ ചർച്ചയാകുമ്പോഴാണ് കൂത്തുപറമ്പിൽ വയോധികയുടെ സ്വർണ്ണ മാല മോഷ്ടിച്ച കേസിൽ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിലാവുന്നത്. സ്വർണമാല മോഷണക്കേസ് ചർച്ചയായപ്പോൾ രാജേഷും സജീവമായി അതിനെതിരെ രംഗത്തുണ്ടായിരുന്നു. എന്നാൽ പോലീസിന്റെ സമർത്ഥമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചത്. ഇത്തരത്തിൽ വെള്ളക്കുപ്പായമിട്ട മോഷ്ടക്കളുടെ സംഘമായി സിപിഎം മാറിയിരിക്കുന്നു. 

ജനങ്ങൾക്ക് സംരക്ഷകരാകേണ്ട ജനപ്രതിനിധികൾ തന്നെ ഇത്തരത്തിൽ മോഷണം നടത്തുന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്. സിപിഎമ്മുകാരുടെ മോഷണത്തിൽ നിന്ന് വീട്ടമ്മമാർ പോലും സുരക്ഷിതരല്ല എന്ന സാഹചര്യം ആണ് നിലവിലുള്ളത്. അറസ്റ്റിലായ രാജേഷ് സമാന രീതിയിൽ നേരത്തെ മോഷണം നടത്തിയിട്ടുണ്ടോ എന്ന് സമഗ്രമായ അന്വേഷണം നടത്തണം. അതോടൊപ്പം തന്നെ നാട്ടിൽ ഇതുവരെ തെളിയാത്ത മോഷണക്കേസുകൾ ഉണ്ടെങ്കിൽ സിപിഎം പ്രാദേശിക നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നും ബിജു ഏളക്കുഴി ആവശ്യപ്പെട്ടു.

Tags