കണ്ണൂർ നഗരത്തിൽ1.200 കിലോഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
കണ്ണൂർ : വില്പനയ്ക്കായി കൊണ്ടുവന്ന 1.200 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ബീഹാർ സ്വദേശി മൊജാഫർ അൻസാരി (31) യെയാണ്എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ ബസ്റ്റാന്റ്, പാറക്കണ്ടി എന്നീ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് 1.200 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.
tRootC1469263"> എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബു പി വി ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതി നാട്ടിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് കണ്ണൂർ ജില്ലയിൽ ചില്ലറ വില്പന നടത്തുകയായിരുന്നു.പരിശോധനയിൽ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ നാസർ ആർ പി, പി,അനിൽകുമാർ പി കെ,ഷജിത്ത് കെ (ഐ.ബി) അജിത്ത് സി. പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) ഉമേഷ് കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, ശ്യാം രാജ് എം വി,ബഷീർ, ഫസൽ,സായൂജ് വി കെ, സനൽ കുമാർ, വനിത സിവിൽ എക്‌സൈസ് ഓഫിസർ ഷൈന വി കെ എന്നിവരും ഉണ്ടായിരുന്നു.
.jpg)


