മതിലകം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഒൻപതിന് തുടങ്ങും
കണ്ണൂർ : മതിലകം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നാലാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നവംബർ ഒൻപതു മുതൽ 16 വരെ നടക്കുമെന്ന് മതിലകം ശ്രീ മഹാവിഷ്ണു ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു വെള്ളിനേഴി ഹരികൃഷ്ണൻ പാലക്കാട് യജ്ഞാചാര്യനാകും.
പ്രതിഷ്ഠാ മഹോത്സവം 18 മുതൽ 23 വരെ നടക്കും. ഒൻപതിന് വൈകിട്ട് ആറു മണിക്ക് വിളംബര ഘോഷയാത്ര, ഏഴിന് യജ്ഞ ദീപ പ്രോജ്വലനം ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കരു മാരില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് നിർവഹിക്കും. തുടർന്ന് ഭാഗവതമാഹാത്മ്യ പ്രഭാഷണം '11 ന് വൈകിട്ട് 6.30 ന് സർവൈശ്വര്യ പൂജ,15 ന് വൈകിട്ട് 6.30 ന് വിദ്യാഗോപാല മന്ത്രാർച്ചന, സമാപന ദിനമായ 16 ന് പുലർച്ചെ അഞ്ച് മണിക്ക് മഹാ ഗണപതി ഹോമം,യജ്ഞസമർപ്പണം, യജ്ഞ പ്രസാദ വിതരണം, എന്നിവ നടക്കും.
tRootC1469263">സപ്താഹ യജ്ഞത്തിൻ്റെ ഭാഗമായി എല്ലാ ദിവസവും അന്നദാന സമർപ്പണം ഉണ്ടായിരിക്കും വാർത്താ സമ്മേളനത്തിൽ സെക്രട്ടറി പി.ടി രാമകൃഷ്ണൻ, ജനറൽ കൺവീനർ കെ.പി സുരേഷ്, ചെയർമാൻ പി.വി രവീന്ദ്രൻ, രക്ഷാധികാരി എം.സി ഗോവിന്ദൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു.
.jpg)

