കണ്ണൂരിൽ ഭഗത് സിംഗ്, രാജഗുരു, സുഖദേവ് രക്തസാക്ഷിത്വ ദിനാചരണം ആചരിച്ചു
Mar 25, 2025, 10:50 IST
കണ്ണൂർ : നേതാജി പബ്ലിക് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര സമര സേനാനികളായ ഭഗത് സിംഗ്, രാജഗുരു, സുഖദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നടന്ന അനുസ്മരണ യോഗം മാധ്യമ പ്രവർത്തകൻ പ്രദീപൻ തൈക്കണ്ടി ഉദ്ഘാടനം ചെയ്തു. നേതാജി പബ്ലിക് ഫൌണ്ടേഷൻ ചെയർമാൻ തെങ്കാശി കറുപ്പ്സ്വാമി അധ്യക്ഷത വഹിച്ചു
കെ ചന്ദ്രൻ, തങ്കരാജ്, വി രംഗ സ്വാമി,കെ ഉദയകുമാർ,കണ്ണൻ, പാണ് ഡ്യൻ സംസാരിച്ചു. ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.
.jpg)


