വാക്കുകൾക്ക് അപ്പുറം: കവിതാ സമാഹാരം പ്രകാശനം ചെയ്തു
Oct 23, 2026, 10:46 IST
കുറ്റ്യാട്ടൂർ : സ്മിത അജയൻ്റ വാക്കുകൾക്കപ്പുറം കവിതാ സമാഹാരം കരിവെള്ളൂർ മുരളി പ്രകാശനം ചെയ്തു കെ. പത്മനാഭൻ മാസ്റ്റർ ഏറ്റു വാങ്ങിചടങ്ങിൽ ഗ്രന്ഥശാലാപ്രസിഡൻ്റ് അജയകുമാർസ്വാഗത പറഞ്ഞു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പൻഅധ്യക്ഷത വഹിച്ചുഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. ലതിക . സി .കെ പ്രദീപൻ .
വനിതാ സാഹിതി ജില്ലാ പ്രസിഡൻ്റ് ഇ.ഡി ബീന , പുകസ മേഖലാ സെക്രട്ടറി എ. അശോകൻ . കെ. സത്യഭാമ , കൈരളി ബുക്ക്സ് മാനേജിംഗ് ഡയരക്ടർ ഒ. അശോക് കുമാർ ലൈബ്രറിയൻസ് യൂണിയൻ സംസ്ഥാനകമ്മറ്റിയംഗം ഉഷ കെ കവി ജോംജി എന്നിവർ ആശംസ അർപ്പിച്ചു . സ്മിത അജയൻ മറുമൊഴിയും ഗ്രന്ഥശാലാ സെക്രട്ടറി എ.പ്രഭാകരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
.jpg)


