മദ്രസ പ്രസ്ഥാനത്തെ ചേർത്തു പിടിക്കണം; സയ്യിദ് കെപിപി തങ്ങൾ അൽ ബുഖാരി

be smart

കണ്ണൂർ: തലമുറകൾ കൈമാറി നമ്മിലേക്ക് എത്തിച്ചേർന്ന മദ്രസ പ്രസ്ഥാനം പിന്നിട്ട വഴികൾ വളരെ പ്രയാസപ്പെട്ടതായിരുന്നു. നമ്മുടെ മുൻഗാമികൾ ത്യാഗം സഹിച്ച് നിലനിർത്തി പോന്ന മദ്രസ പ്രസ്ഥാനത്തെ പുതുതലമുറയുടെ ഭാവി കാത്തു സൂക്ഷിക്കുന്നതിന് ചേർത്തു പിടിക്കണം എന്നും പുതിയ തലമുറക്ക് ആസ്വദിച്ച് പഠിക്കാനുള്ള സൗകര്യങ്ങൾ മദ്രസകളിൽ ഏർപ്പെടുത്തി മദ്രസ പഠനത്തിന് ഉത്സാഹം നൽകുന്ന പദ്ധതികളുമായി മുന്നോട്ടു പോകണമെന്നും കെപിപി തങ്ങൾ അൽ ബുഖാരി പറഞ്ഞു.

tRootC1469263">

സമസ്ത കേരള മദ്രസ മാനേജ്മെൻറ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റിയുടെ പദ്ധതിയായ ബിസ്മാർട്ട് 25 ജില്ലാ ലീഡേഴ്സ് സംഗമം കണ്ണൂർ ഇസ്ലാമിക് സെൻററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ആറ്റക്കോയ തങ്ങൾ പ്രാർത്ഥന നടത്തി ജില്ലാ ട്രഷറർ അഷ്റഫ് ബംഗാളി മുഹല്ലഅധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി കെ എം കുട്ടി എടക്കുളം വിഷയാവതരണം നടത്തി. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സാരഥികൾ കുളളഉപഹാര സമർപ്പണവും തങ്ങൾ നിർവഹിച്ചു. മുഹമ്മദ് ബിൻ ആദം,കെ പി അബൂബക്കർ ഹാജി,മഹ്മൂദ് ഹാജി മാതമംഗലം,റസാക്ക് തോട്ടിക്കൽ,വി കെ മുഹമ്മദ് ഹാജി കൂത്തുപറമ്പ്,ഹുസൈൻ ഹാജി മാടായി,പിടി മുഹമ്മദ് ശ്രീകണ്ഠപുരം,അബ്ദുൽ ഖാദർ മുണ്ടേരി ,അഷ്റഫ് ഹാജി ചിറ്റാരിപ്പറമ്പ്,സൈദ് ഹാജി തളിപ്പറമ്പ്, സിദ്ദീഖ് ഫൈസി വെൺമണൽ,റഫീഖ് ഫൈസി ഇർഫാനി എന്നിവർ സംസാരിച്ചു

Tags