ബംഗാളികൾ കേരളത്തിലേക്ക് ഹോട്ടൽ പണിക്ക് വരുന്നത് സി.പി.എമ്മിൻ്റെ വീഴ്ച്ച : വിമർശനവുമായി ടി പത്മനാഭൻ...
പശ്ചിമ ബംഗാളിൽ തകർന്നടിഞ്ഞ സി.പി.എം ഭരണത്തെ വിമർശിച്ച് കഥാകൃത്ത് ടി. പത്മനാഭൻ. കണ്ണൂർ ഹോട്ടൽ ഗ്രാൻഡ് ബിനാലെയിൽ നടന്ന ബംഗാളിലെ സി.പി.എമ്മിൻ്റെ മൂന്നര പതിറ്റാണ്ടിലെ ഉയർച്ചതാഴ്ച്ചകൾ
കണ്ണൂർ : പശ്ചിമ ബംഗാളിൽ തകർന്നടിഞ്ഞ സി.പി.എം ഭരണത്തെ വിമർശിച്ച് കഥാകൃത്ത് ടി. പത്മനാഭൻ. കണ്ണൂർ ഹോട്ടൽ ഗ്രാൻഡ് ബിനാലെയിൽ നടന്ന ബംഗാളിലെ സി.പി.എമ്മിൻ്റെ മൂന്നര പതിറ്റാണ്ടിലെ ഉയർച്ചതാഴ്ച്ചകൾ പറയുന്ന സൗർ ജ്യ ഭൗമിക്ക് രചിച്ച കഥേതര പുസ്തകമായ ഗാങ്സ്റ്റർ സ്റ്റേറ്റിൻ്റെ മലയാളം പരിഭാഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജ്യോതി ബസു വിൻ്റെയും ബുദ്ധദേവിൻ്റെയും കാലത്ത് ഒറ്റ ത്രിവർണ പതാക ബംഗാളിലുണ്ടായിരുന്നില്ല.
ജ്യോതിബസു വിദ്യാസമ്പന്നനും പണ്ഡിതനുമായിരുന്നു. എന്നാൽ ആ പ്രയോജനം ബംഗാളിന് കിട്ടിയിട്ടുണ്ടോയെന്ന കാര്യം സംശയമായിരുന്നു. കവിയായിരുന്ന ബുദ്ധദേബിന് ശേഷം മമതയുടെ കാലമെത്തിയപ്പോൾ ബംഗാളിൽ ഒരിടത്തും ചെങ്കൊടി അടയാളം കാണാൻ കഴിഞ്ഞില്ല.
മമത ഒരു വനിതയാണെങ്കിലും യാതൊരു മമതയില്ലാതെയാണ് ഭരിക്കുന്നത്. എല്ലാത്തിനും കാലഹരണമുണ്ട്. എന്തുകൊണ്ടാണ് ബംഗാളിൽ കമ്യുണിസം കാലഹരണപ്പെട്ടതെന്ന് കമ്യുണിസ്റ്റുകൾ ചിന്തിക്കണം നന്ദിഗ്രാം കേരളത്തിലും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
കേരളത്തിലെ ഹോട്ടലുകളിൽ മുഴുവൻ ജോലി ചെയ്യുന്നത് ബംഗാളികളാണ്. സി.പി.എം ഭരിച്ച ത്രിപുരയിൽ നിന്നും ഇതുകൂടാതെ ജാർഖണ്ഡിൽ നിന്നു മൊക്കെയാളുകൾ ഇവിടേക്ക് വരുന്നുണ്ട്. കാൽ നൂറ്റാണ്ടിലേറെ കാലം കമ്യുണിസ്റ്റ് പാർട്ടി ബംഗാളിൽ ഭരിച്ചിട്ട് ഒന്നും നടന്നില്ല. ഇതിനെക്കാൾ വലിയ വീഴ്ച്ച ഒരു പ്രസ്ഥാനത്തിന് ഉണ്ടായിട്ടുണ്ടോയെന്നും ടി. പത്മനാഭൻ ചോദിച്ചു.
.jpg)


