ചെങ്കൊടി കണ്ട ആവേശത്തിൽ ബംഗാൾ തൊഴിലാളികൾ: വികസന മുന്നേറ്റ ജാഥയിൽ എം.വി ഗോവിന്ദനെ രക്തഹാരമണിയിച്ച് സ്വീകരിച്ചു
മമ്പറം :എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ധർമടം മണ്ഡലത്തിലെ മമ്പറത്ത്സ്വീകരണ കേന്ദ്രത്തിലെത്തിയപ്പോൾ ജാഥയെ സ്വീകരിക്കാൻ ഇരുന്നോറോളം അതിഥി തൊഴിലാളികളെത്തി. അവരുടെ കയ്യിൽ വികസന മുന്നേറ്റ ജാഥയ്ക്ക് ആശംസകളെന്ന് ഹിന്ദിയിലെഴുതിയ ബാനറു മുണ്ടായിരുന്നു.പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളികളാണ് അഭിവാദ്യമർപ്പിക്കാനെത്തിയത്. അവർ ചങ്ക് പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
tRootC1469263">എൽഡിഎഫ് സിന്ദാബാ ദെന്നാണ് വിളിച്ചത്. ഇവർ ജാഥാ ക്യാപ്റ്റൻ എംവി ഗോവിന്ദൻ മാസ്റ്ററെ ചുവപ്പ് ഷാളണിയിച്ച് സ്വീകരിക്കുകയും ചെയ്തു. ധർമടം നിയോജക മണ്ഡലത്തിലെ ആദ്യ സ്വീകരണകേന്ദ്രമായ മമ്പറത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സ്വീകരണം. ഇന്നലെയായിരുന്നു കണ്ണൂർ ജില്ലയിലെ ജാഥയുടെ അവസാന ദിവസം. പിന്നീട് വയനാട് ജില്ലയിലേക്കാണ് ജാഥ പ്രവേശിച്ചത്. അതിഥി തൊഴിലാളികൾ ഹിന്ദിയിൽ മുദ്രാവാക്യം മുഴക്കിയും ബാനറേന്തിയും ജാഥയെ സ്വീകരിക്കുന്നതിൻ്റെ ദൃശ്യങ്ങളും ഇതിനോടകം സാമൂഹ മാധ്യമങ്ങളിൽ വൈറലാണ്.ബംഗാളിൽ കനൽ ഒരു തരിപ്പോലും ഇല്ലെങ്കിലും ഇവിടെയുണ്ടല്ലോയെന്നായിരുന്നു കമൻ്റ് ചെങ്കൊടിയെയും പാർട്ടിയെയും കാണാൻ കേരളത്തിലേക്ക് വരേണ്ടി വന്ന ബംഗാളി സഖാക്കൾ ഇവിടെ പെറോട്ടയടിച്ചും ഗ്ളാസ് കഴുകിയും ജീവിക്കുന്നുവെന്നാണ് പലരും ട്രോളിയത്.
.jpg)


