മുണ്ടേരിക്കടവിൽ കഞ്ചാവുമായി ബംഗാൾ സ്വദേശി കളായ ദമ്പതികൾ അറസ്റ്റിൽ
Apr 13, 2025, 09:59 IST


ചക്കരക്കൽ: മുണ്ടേരിക്കടവിൽ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ.മുള ഡിപ്പോയ്ക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന ജാക്കിർ സിക്ദാർ, ഭാര്യ അലീമ ബീവി എന്നിവരാണ് പൊലീസ് പിടിയിലായത്.
14 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. പ്രദേശത്ത് വില്പന നടക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചക്കരക്കൽ പൊലീസ് പരിശോധന നടത്തിയത്.കഞ്ചാവ് എത്തിക്കാൻ ഉപയോഗിച്ച പ്ലാസ്റ്റിക് സഞ്ചികളും മുറിയിൽ നിന്ന് കണ്ടെടുത്തു