പിപി ദിവ്യയുടെ ബിനാമി സ്വത്തിന് തെളിവുണ്ടെന്ന് കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസ്

KSU leader Muhammed Shammas claims there is evidence of 'benami' (proxy-held) assets belonging to PP Divya.

കണ്ണൂർ :കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയ്ക്കെതിരെ കടുത്ത വിമർശനവുമായി കെഎസ് യു സംസ്ഥാന ഉപാദ്ധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് . പി.പി ദിവ്യ ബിനാമി പേരിൽ കമ്പനി നടത്തിയതിനും ദിവ്യയുടെ ഭർത്താവിനും ബിസിനസ് പങ്കാളികൾക്കും പാലക്കയം തട്ടിൽ ഭൂമി വാങ്ങിയിട്ടുണ്ടെന്നതിന് തെളിവുണ്ടെന്ന് പി. മുഹമ്മദ് ഷാകണ്ണൂർ ഡി സി സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതുമായി ബന്ധപെട്ട് അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യന് പങ്കുണ്ട് . തനിക്ക് അഞ്ച് ലക്ഷം രൂപ തന്നുവെന്ന ആരോപണം തെളിയിക്കാൻ കാർട്ടൺ എംഡി മുഹമ്മദ് ആസിഫിനെ താൻ വെല്ലുവിളിക്കുന്നു. 

അല്ലെങ്കിൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കും ആസിഫിനെ അറിയില്ലെന്ന പി പി ദിവ്യ സ്വന്തം കുഴി തോണ്ടുകയാണ ചെയ്യുന്നത്. മുഹമ്മദ് ആസിഫിൻ്റെ ശബ്ദ സന്ദേശം ഇതിന് തെളിവാണെന്ന് വാട്സ്ആപ്പ് സന്ദേശം പുറത്തുവിട്ടുകൊണ്ടു ഷമ്മാസ് പറഞ്ഞു ദിവ്യയ്ക്ക് വേണ്ടി ബിനോയ് കുര്യനെ .കാണാൻ ആവശ്യപ്പെടുന്നതാണ് ശബ്ദം. ആസിഫ് പലർക്കും പണംനൽകിയിട്ടുണ്ടെന്ന സ്ക്രീൻ ഷോട്ട് പുറത്തുവന്നിട്ടുണ്ട് തൻ്റെ അക്കൗണ്ടൻ്റ് വിവരങ്ങൾ ആസിഫ് പുറത്തുവിട്ടാൽ പിന്നെ മറ്റൊരു അന്വേഷണത്തിൻ്റെ ആവശ്യമില്ല ആസിഫ് പണം തരും മൂന്ന് ലക്ഷം രൂപയാണ് തുക പ്രസിഡൻ്റ് പറഞ്ഞതാണെന്ന് വൈസ് പ്രസിഡൻ്റിനോട് പറഞ്ഞാൽ മതിയെന്ന സന്ദേശമാണ് താൻ പുറത്തുവിടുന്നതെന്ന് ഷമ്മാസ് പറഞ്ഞു തനിക്ക് ആസിഫിനെ അറിയില്ലെന്ന പി പിദിവ്യയുടെ വാദം തെറ്റാണ് ദിവ്യയും ഭർത്താവും സഹോദരനുമായി ആസിഫിന് അടുത്ത ബന്ധമാണുള്ളതെന്ന് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. 

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികൾ അധികം ലഭിച്ചത് ദിവ്യയുടെ ബിനാമി കമ്പിനിക്കാണ് കണ്ണൂർ ജില്ലാപഞ്ചായത്തിൽ മാത്രമല്ല യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലും കോർപറേഷനിലും കാർട്ടൺ കമ്പിനിക്ക് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവൃത്തി നൽകിയിട്ടുണ്ട് കണ്ണൂർ ജില്ലാ പഞ്ചായത്തിലും തദ്ദേശസ്ഥാപനങ്ങളിലും കാർട്ടൺ കമ്പിനിക്ക് 2023- 2024 കാലത്ത് ഏറെ പ്രവ്യത്തികൾ ലഭി ച്ചുവെന്നും മുഹമ്മദ് ഷമ്മാസ്പറഞ്ഞു.

Tags