താനടക്കമുളളവരുടെ സ്ഥാനലബ്ധിക്ക് പിന്നില്‍ ബലിദാനികളുള്‍ പ്പെടെയുളളവരുടെ ത്യഗോജ്ജ്വല പ്രവര്‍ത്തനം: വി.വി. രാജേഷ് മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി
കണ്ണൂര്‍: താനടക്കമുളള എന്‍ഡിഎ പ്രവര്‍ത്തകരുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള വിജയത്തിനും സ്ഥാനലബ്ധിക്കും പിന്നില്‍ ബലിദാനികളുള്‍പ്പെടെയുളളവരുടെ ത്യഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളാണെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.വി. രാജേഷ് പറഞ്ഞു. കണ്ണൂര്‍ പയ്യാമ്പലത്ത് മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">ദേശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി ബലിദാനികളും പഴയകാല സംഘപരിവാര്‍ പ്രവര്‍ത്തകരും ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളാണ് നടത്തിയിട്ടുളളത്. ആദര്‍ശത്തിനു വേണ്ടി സ്വജീവന്‍ പോലും ബലിയര്‍പ്പിച്ചവരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്. മാരാര്‍ജിയെ പോലുളളവരുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം എല്ലാ പൊതു പ്രവര്‍ത്തകര്‍ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
2030ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലും ബിജെപി അധികാരത്തിലെത്തുമെന്നും അന്ന് മേയറെ അനുമോദിക്കാന്‍ തനിക്ക് ഭാഗ്യമുണ്ടാകട്ടെയെന്നും രാജേഷ് പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി.സി. മനോജ്, ജില്ലാവൈസ് പ്രസിഡണ്ട് ഒ.കെ. സന്തോഷ്‌കുമാര്‍, ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി വിജയന്‍ വട്ടിപ്രം, മണ്ഡലം പ്രസിഡണ്ട് പി. ബിനില്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ശനിയാഴ്ച്ച രാവിലെ കണ്ണൂരിലെത്തിയ രാജേഷിന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ അദ്ദേഹം ജന്മഭൂമി കണ്ണൂര്‍ എഡിഷന്‍ ഓഫീസിലും സന്ദര്‍ശനം നടത്തി. യൂണിറ്റ് മാനേജര്‍ എം.കെ. പ്രദീപന്‍ ഷാളണിയിച്ച് സ്വീകരിച്ചു.
.jpg)


