സമൂഹത്തിൽ സംശുദ്ധിയുള്ള ജീവിതം നയിക്കുന്നത് മനുഷ്യ ജീവിതം മനോഹരമാക്കും: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

Living a clean life in society will make human life beautiful: Syed Muhammad Jifri Muthukoya Thangal
Living a clean life in society will make human life beautiful: Syed Muhammad Jifri Muthukoya Thangal

കണ്ണൂര്‍: സ്ഥാനങ്ങള്‍ക്കും പ്രശസ്തിക്കുമപ്പുറം സംശുദ്ധമായി സമൂഹത്തില്‍ ജീവിക്കാന്‍ കഴിയുമ്പോഴാണ് മനുഷ്യജീവിതം മനോഹരമാകുന്നതെന്ന് സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി കക്കാട് സംഘടിപ്പിച്ച റബീഅ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോപണങ്ങളും പ്രതിസന്ധികളും ഒട്ടേറേ നേരിട്ടപ്പോഴെല്ലാം കറകളഞ്ഞ വിശുദ്ധജീവിതം ലോകത്തിന് മാതൃകയായി സമ്മാനിച്ച പ്രവാചകന്റെ പ്രകീര്‍ത്തനങ്ങള്‍ക്ക് കാലികമായി പ്രസക്തി വര്‍ധിക്കുകയാണ്. അകവും പുറവും ഒരുപോലെ തെളിഞ്ഞതും സുതാര്യവുമായി മാറ്റാന്‍ സമൂഹം ആദരിക്കുന്നവര്‍ക്ക് കഴിയണമെന്ന് തങ്ങള്‍ പറഞ്ഞു. അസ്‌ലം തങ്ങള്‍ പതാക ഉയര്‍ത്തലോടുകൂടി തുടങ്ങിയ പരിപാടിയില്‍ പി.കെ.പി അബ്ദുല്‍സലാം മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം സമസ്ത ട്രഷറര്‍ പി.പി ഉമര്‍ മുസ്ലിയാര്‍ നടത്തി. ഫസ്ലു റഹ്മാന്‍ മുണ്ടയാട് രചിച്ച മദ്ഹ്മാല ബുക്ക് ജിഫ്‌രി തങ്ങള്‍ അസ്ലം തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. 


ജില്ലാ ഖുര്‍ആന്‍ മെസേജ് പ്രോഗ്രാമിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ കൈമാറി. ജില്ലാപ്രസിഡന്റ് അസ്ലം അസഹരി പൊയ്തുംകടവ് അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ ഇബ്‌റാഹിം മൗലവി മടക്കിമല ആമുഖഭാഷണം നടത്തി. ജില്ലാ ജനറല്‍സെക്രട്ടറി നാസര്‍ ഫൈസി പാവന്നൂര്‍, അഷ്‌റഫ് ദാരിമി മമ്മാക്കുന്ന് സംസാരിച്ചു. 

സഫ്‌വാന്‍ തങ്ങള്‍ ഏഴിമല, ഹുസൈന്‍ അസ്ഹരി കാങ്കോല്‍, കെ.കെ മുഹമ്മദ് ദാരിമി അരിയില്‍, അബ്ദുറഹ്മാന്‍ ഫൈസി മാണിയൂര്‍, 
ശരീഫ് ബാഖവി വേശാല, അഹ്മദ് ബാഖവി വെളിയമ്പ്ര, ഇസ്മാഈല്‍ ഫൈസി മാലൂര്‍, അബ്ദുല്‍ബാഖി, ഇബ്‌റാഹിം ബാഖവി പൊന്ന്യം, റിയാസ് ഷാദുലിപ്പള്ളി, സിറാജുദ്ദീന് ദാരിമി കക്കാട്, ഫത്താഹ് ദാരിമി മാണിയൂര്‍, ബഷീര്‍ ഫൈസി മാണിയൂര്‍, സിദ്ധീഖ് ഫൈസി വെണ്മണല്‍, റസാഖ്ഹാജി പാനൂര്‍, ഷഹീര്‍ പാപ്പിനിശേരി, ബഷീര്‍ അസ്അദി നമ്പ്രം,
നസീര്‍ മൂരിയാട്, എ.കെ സൂറുര്‍, റഷീദ് ഫൈസി പൊറോറ, ജമീല്‍ അഞ്ചരക്കണ്ടി, സിദ്ദിഖ് മന്ന, അനസ് ഹൈതമി കൊയ്യം, ഷംസുദ്ദീന്‍ ദാരിമി പുഴക്കര, സക്കരിയ്യ ദാരിമി പേടേന, ഉബൈദ് സനൂസി, ഇസ്സുദ്ദീന്‍ സഹദ് വാരംകടവ് പൊതുവാച്ചേരി, സ്വാലിഹ് ഇരിക്കൂര്‍, റഫീഖ് ദാരിമി വെളിയമ്പ്ര, റഷീദ് കൊട്ടില, ഷഫീര്‍ തിരുവങ്ങലത്ത്, സാഹര്‍ മടക്കര, സുഹൈല്‍ നിരത്തുപാലം, മുജീബ് മുണ്ടേരി, നിഷാദ് ചാലാട് സംബന്ധിച്ചു.

Tags