സൗന്ദര്യവൽക്കരിച്ച ആഡൂർ പാലം, കീഴറ ടൗൺനാടിന് സമർപ്പിച്ചു

Beautified Adoor Bridge and Keezhara Town dedicated to the public

കാടാച്ചിറ :ധർമടം നിയോജക മണ്ഡലത്തി ലെ ആഡൂർ പാലം, കീഴറ എന്നി വിടങ്ങളിലെ സൗന്ദര്യവൽക്കര ണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. ആഡൂർ പാലം പെട്രോൾ പമ്പിന് സമീപം സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോ യ് കുര്യൻ ഉദ്ഘാടനം ചെയ്തു. കടമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ ഗിരീശൻ അധ്യക്ഷനായി.

ആഡൂർ പാലത്തെ അലങ്കാര ദീപങ്ങളുടെ സ്വിച്ച് ഓൺ ബിനോ യ് കുര്യൻ നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്കെ വി പ്രസീത, കെ രശ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങ ളായ കെ വി ജയരാജൻ, ടി സി അക്ഷയ, പഞ്ചായത്ത് അംഗം ടി കെ സുരേഷ് ബാബു, എ വിമലാ ദേവി, കെ ആർ അജയകുമാർ, വിഇഒ പ്രജിത്ത്, ഇ കെ അശോ കൻ, കെ കെ പ്രദീപൻ എന്നിവർ സംസാരിച്ചു.

കീഴറ ടൗൺ സൗന്ദര്യവൽക്ക രണവും ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പെരളശേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി സുനി ഷ് അധ്യക്ഷനായി. കടമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ ഗിരി ശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ കെ നിഷ, പെരള ശേരി പഞ്ചായത്ത് അംഗം കെ കരുണാകരൻ, പി കെ പവിത്രൻ എന്നിവർ സംസാരിച്ചു.

Tags