നവാഗതർക്ക് സ്വാഗതമേകാൻ താൻ പഠിച്ച സ്കൂളിൽപൂർവ വിദ്യാർത്ഥിയുടെ സൗന്ദര്യവൽക്കരണം; അനുരഞ്ജിന്റെ ബ്രഷിലൂടെ തെളിയുന്നത് കൃതിയുടെ നേർചിത്രങ്ങൾ

Beautification of a former student at the school he studied at to welcome newcomers; The direct images of the work emerge through Anuranj's brush
Beautification of a former student at the school he studied at to welcome newcomers; The direct images of the work emerge through Anuranj's brush

മുഴപ്പിലങ്ങാട്: രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം പുതിയ അധ്യയന വർഷത്തിന് തുടക്ക മാവുമ്പോൾ മുഴപ്പിലങ്ങാട് യു.പി.സ്കൂളിന്റെ ക്ലാസ് റൂം ചുമരുകൾ ചിത്രമയമാക്കുകയാണ് പൂർവ്വ വിദ്യാർത്ഥിയായ കെ.അനുരഞ്ജ്.ഏഴാം ക്ലാസ് കഴിഞ്ഞ് പോകുമ്പോൾ മനസ്സിൽ ഉദിച്ച ആശയം ഇപ്പോൾ പ്രധാനാധ്യാപിക കെ.കെ. റംലത്ത് ടീച്ചറോട് പറയുകയും, ടീച്ചർ സമ്മതിക്കുകയും ചെയ്തു. 

tRootC1469263">

പ്രകൃതിയുടെ നേർചിത്രങ്ങളാണ്, ഇപ്പോൾ മുഴപ്പിലങ്ങാട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പത്താം തരത്തിൽ പഠിക്കുന്ന അനുരഞ്ജിന്റെ ബ്രഷിലൂടെ തെളിയുന്നത്. എടക്കാട് കുന്നുമ്മൻ പീടികയിലെ  ഇലക്ട്രീഷ്യനായ കെ.സുധീർ കുമാറിന്റെയും വി.വി. സംഗീതയുടെയും മകനാണ് ഈ വിദ്യാർത്ഥി.

Tags