യുവാവിനെ അടിച്ചുകൊല്ലാൻ ശ്രമം ; രണ്ടാനച്ഛനെ അറസ്റ്റ് ചെയ്ത് തളിപ്പറമ്പ പോലീസ്
കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെ പൂവത്തെ വീട്ടുമുറ്റത്താണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് ഷഫീക്കിന്റെ ഉമ്മയുടെ രണ്ടാം ഭർത്താവാണ് സനീഷ്. ഷഫീക്കിന്റെ ഷർട്ടിന്റെ കോളർ പിടിച്ച് തടഞ്ഞുനിർത്തിയ സനീഷ് ജനലിന്റെ മര കട്ട്‌ള ഉപയോഗിച്ച് തലയുടെ പിറകിൽ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. വീണ്ടും ആഞ്ഞടിക്കാൻ ശ്രമിച്ചെങ്കിലും ഷഫീക്ക് ഒഴിഞ്ഞുമാറി.
തളിപ്പറമ്പ: യുവാവിനെ അടിച്ചുകൊല്ലാൻ ശ്രമിച്ച രണ്ടാനച്ഛനെ തളിപ്പറമ്പ പോലീസ് അറസ്റ്റ് ചെയ്തു. പൂവ്വം ഒരുമ നഗറിൽ താമസിച്ചുവരുന്ന ഇരിക്കൂർ പെരുവളത്തുപറമ്പിലെ പള്ളിപ്പറമ്പിൽ മുഹമ്മദ് ഷഫീക്കിനെ വധിക്കാൻ ശ്രമിച്ചതിന് കുമ്മായച്ചൂളയിലെ കോയാൻ സനീഷിനെയാണ്(43) ഡിവൈ.എസ്.പി ടി.പി സുമേഷിന്റെ നിർദേശപ്രകാരം എസ്.ഐ ശ്രീനാഥിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെ പൂവത്തെ വീട്ടുമുറ്റത്താണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് ഷഫീക്കിന്റെ ഉമ്മയുടെ രണ്ടാം ഭർത്താവാണ് സനീഷ്. ഷഫീക്കിന്റെ ഷർട്ടിന്റെ കോളർ പിടിച്ച് തടഞ്ഞുനിർത്തിയ സനീഷ് ജനലിന്റെ മര കട്ട്‌ള ഉപയോഗിച്ച് തലയുടെ പിറകിൽ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. വീണ്ടും ആഞ്ഞടിക്കാൻ ശ്രമിച്ചെങ്കിലും ഷഫീക്ക് ഒഴിഞ്ഞുമാറി.
അല്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഉമ്മയുടെ ജീവിത ചെലവിന് താനും സഹോദരനും പണം നൽകുന്നില്ലെന്ന് ആരോപിച്ചാണ് സനീഷ് അക്രമിച്ചതെന്നും ഷഫീക്കിന്റെ പരാതിയിലുണ്ട്. ഷാഡോ പോലീസ് അംഗങ്ങളായ വിജേഷ്, കമലേഷ്, ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാൻസാഫ് എന്നിവരും ചേർന്നാണ് സനീഷിനെ അറസ്റ്റ് ചെയ്തത്.
.jpg)


