വന്യജീവി അക്രമങ്ങൾക്കെതിരെ ബി ഡി ജെ എസ് ദുരിതനിവൃത്തി യാത്ര നടത്തും

BDJS will conduct a relief campaign against wildlife violence
BDJS will conduct a relief campaign against wildlife violence

കണ്ണൂർ:വന്യജീവി അക്രമങ്ങൾക്കെതിരെ ശാശ്വത പരിഹാരം കാണുക , 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാരുടെ ആയുഷ് ഭാരത പദ്ധതി കേരളത്തിൽ നടപ്പിലാക്കുക, തെരുവ് നായ ആക്രമണം, മയക്ക്മരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകൾക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി ഡി ജെ എസ് ദുരിത നിവൃത്തി യാത്ര നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ജില്ലാ പ്രസിഡണ്ട് പൈലി വാത്യാട്ടിന്റെ നേതൃത്വത്തിൽ ഈ മാസം 28 ന് കാലത്ത് 10 മണിക്ക് ചെറുപുഴയിൽ നിന്നാരംഭിക്കുന്ന യാത്ര സംസ്ഥാന സിക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉൽഘാടനം ചെയ്യും. 29 ന് കാലത്ത് 10 മണിക്ക് ചെറുവാഞ്ചേരിയിൽ നിന്നാരംഭിക്കുന്ന യാത്ര വൈകുന്നേരം 6.45 ന് ഇരിട്ടിയിൽ സമാപിക്കും.

 പരിപാടിയാൽ എൻ ഡി എ നേതാക്കൾ പങ്കെടുക്കുമെന്ന് ഇ മനീഷ്, ജിതേഷ് വിജയൻ , നിർമ്മല അനിരുദ്ധൻ,എ കെ സതീഷ് ചന്ദ്രൻ , താടി സുരേന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .

Tags