കൊട്ടിയൂരിൽ ബാവലി പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
Aug 8, 2026, 12:17 IST
കൊട്ടിയൂർ: കൊട്ടിയൂരിൽ ബാവലിപുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി .തുരുത്തിക്കാട്ടിൽ ശാന്തമ്മയുടെ (75) മൃതദേഹമാണ് ബാവലി പുഴയിൽ നിന്ന് പേരാവൂർ അഗ്നിരക്ഷാ സേന ഇന്ന് രാവിലെ കണ്ടെടുത്തത് .
പാമ്പറപ്പാൻ പാലത്തിന് സമീപത്ത് നിന്നാണ് ഇന്ന് രാവിലെ 10 മണിയോടെ മൃതദേഹം കണ്ടെടുത്തത് പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ഇവരെ വീട്ടിൽ നിന്നും കാണാതായത്.
.jpg)

