ബാരാ പോൾ കനാലിൽ ചോർച്ച : വൈദ്യുതി ഉൽപ്പാദനം നിർത്തിവച്ചു
Jun 26, 2025, 13:37 IST
ഇരിട്ടി: ബാരാ പോൾ മിനി ജലവൈദ്യുത പദ്ധതിയിലെ കനാലിൽ ചോർച്ച. ഇന്ന് രാവിലെയാണ് കുഴികൾ രൂപപ്പെട്ടു വീണ്ടു കീറിയ നിലയിൽ കണ്ടെത്തിയത്. ഇതോടെ ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതിയിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനം നിർത്തിവെച്ചു.
വ്യാഴാഴ്ച്ച പുലർച്ചെ മുതൽ അതിശക്തമായ മഴയാണ് ഇരിട്ടിയിലും പഴശിപദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിലും ചെയ്യുന്നത്. കർണാടക വനമേഖലയിൽ ഉരുൾപൊട്ടൽ ഭീഷണിയുമുണ്ട്. പുഴകൾ കര കവിഞ്ഞൊഴുകുകയാണ്.
.jpg)


