ബാർ ജീവനക്കാരൻ റഗിത്തിൻ്റെ മരണം; തൂങ്ങിമരണമാണെന്ന സൂചന പോലീസ് എഫ്.ഐ.ആറിൽ ഇല്ല : അന്വേഷണം ഊർജ്ജിതമാക്കി കണ്ണൂർ ടൗൺ പൊലിസ്

Bar employee Ragith's death; There is no indication in the police FIR that he died by hanging: Kannur Town Police intensify investigation
Bar employee Ragith's death; There is no indication in the police FIR that he died by hanging: Kannur Town Police intensify investigation

കണ്ണൂർ : കണ്ണൂർ നഗരത്തിലെ താവക്കര സ്കൈ പാലസ് ബാർ ഹോട്ടലിൽ ജീവനക്കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.റഗിത്ത് തൂങ്ങിമരിച്ചതാണെന്ന സൂചനകൾ കണ്ണൂർ ടൗൺ പൊലിസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ ഇല്ല. പൊലിസ് എഫ്.ഐ.ആർ പ്രകാരം കഴിഞ്ഞ 22 ന് രാവിലെ 10.45 ന് മുൻപായുള്ള ഏതോ സമയത്ത് കണ്ണൂർ താവക്കര റോഡിലെ സ്കൈ പാലസ് ബാർ ഹോട്ടലിലെ ഒന്നാം നിലയിലെ എസിബാറിലുള്ള സ്റ്റോർ റൂമിൽ റഗിത്ത് മരിച്ചു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് ബാർ അധികൃതർ കണ്ണൂർ ടൗൺ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.

tRootC1469263">

മരിക്കുന്നതിന് മുൻപുള്ള ദിവസം ബന്ധുക്കൾ സ്കൈ പാലസിൽ വിളിച്ചു അന്വേഷിച്ചുവെങ്കിലും അവിടെയെത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയം നിലനിൽക്കുമ്പോഴും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണമെന്തെന്ന് അറിയാൻ കഴിയുകയുള്ളുവെന്ന നിലപാടിലാണ് കണ്ണൂർ ടൗൺ പൊലിസ് .

Tags