കണ്ണൂർ ചെമ്പന്തൊട്ടിയിൽ ആൽമരം കത്തി നശിച്ചു

A banyan tree was destroyed by fire in Chembanthotti, Kannur

 ആലക്കോട് : ചെമ്പന്തൊട്ടി ടൗണിൽ ആൽമരത്തിന് തീപിടിച്ചു. തിങ്കളാഴ്ച്ചരാത്രി പതിനൊന്നരയോടെയാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ(ഗ്രേഡ്)കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. നേരത്തെ യാത്രക്കാരിൽ അപകടഭീഷണി ഉയർത്തിയ ആൽമരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റിയിരുന്നു. 

tRootC1469263">

തിങ്കളാഴ്ച്ച രാവിലെ ആലിന്റെ പരിസരത്ത് ചിലർ മാലിന്യങ്ങൾ കത്തിച്ചിരുന്നു. അതിൽ നിന്ന് പുകഞ്ഞ് തീപിടിച്ചതാണെന്നാണ് സൂചന. സമീപത്ത് ഇലക്ട്രിക്‌ലൈനും ബാങ്ക് കെട്ടിടവുമൊക്കെ ഉള്ളതിനാൽ നഗരസഭ കൗൺസിലർ എൻ.വി.വർഗീസിന്റെ നേതൃത്വത്തിൽ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ആൽമരം പൂർണമായും കത്തിയമർന്ന നിലയിലാണ്. സേനാംഗങ്ങളായ എം.ഷിജിൽകുമാർ, സി.അഭിനേഷ്, എസ്.അജിത്ത്, സി.രാഹുൽ, ഹോംഗാർഡ് കെ.സജീന്ദ്രൻ എന്നിവരും കൗൺസിലർ വർഗീസിന്റെ നേതൃത്വത്തിലാണ് വെള്ളം ചീറ്റി തീയണച്ചത്.

Tags