കണ്ണൂരിൽ കാറ്ററിങ് സ്ഥാപനത്തിൽ നിന്നു ഒന്നര ക്വിൻ്റൽ നിരോധിത പ്ലാസ്റ്റിക്ക് വസ്തുക്കൾ പിടി കൂടി

One and a half quintals of banned plastic items seized from a catering establishment in Kannur

പഴയങ്ങാടി :ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാടായി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മൊട്ടമ്പ്രത്തു പ്രവർത്തിച്ചു വരുന്ന ലിയ കാറ്ററിംഗ് സൊല്യൂഷൻ എന്ന സ്ഥാപനത്തിൽ നിന്നും ഒന്നര ക്വിന്റൽ നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി.സ്ഥാപനത്തിൽ നിന്നും ഗോഡൗണിൽ നിന്നുമാണ് വസ്തുക്കൾ പിടികൂടിയത്.

പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് സ്പൂൺ, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പ്‌, സ്ട്രൗ,പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ വാഴയില, പ്ലാസ്റ്റിക് ടേബിൾ ഷീറ്റ്, ഒരു കെയ്സ് 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പി വെള്ളം തുടങ്ങിയവയാണ് പിടികൂടിയത്. പിടിച്ചെടുത്ത നിരോധിത ഉൽപ്പന്നങ്ങൾ മാടായി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് മാറ്റി. ലിയ കാറ്ററിംഗ് സൊല്യൂഷൻ എന്ന സ്ഥാപനത്തിൽ നിന്നും രണ്ടാം തവണയാണ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടുന്നത്. രണ്ടാം തവണയും നിരോധിത ഉൽപ്പന്നങ്ങൾ സംഭരിച്ചു വെച്ചതിന് സ്‌ക്വാഡ് സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്തുകയും തുടർ നടപടികൾ സ്വീകരിക്കാൻ മാടായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശവും നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി,പ്രവീൺ പി എസ്, ദിബിൽ സി കെ, മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു.

Tags