മയ്യിലിൽ ഒറ്റ തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി


കണ്ണൂർ : ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയ്യിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ രണ്ട് സ്ഥാപനങ്ങളിൽ നിന്ന് ഒറ്റ തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി പിഴ ചുമത്തി.
മയ്യിൽ ടൗണിൽ പ്രവർത്തിച്ചു വരുന്ന ചമയം ടെക്സ്റ്റെ യിൽസ്, കെ ആർ ബേക്ക്സ് & ചിപ്സ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് വസ്തുക്കൾ പിടികൂടിയത്. ചമയം ടെക്സ്റ്റെ യിൽസിൽ നിന്നും സ്ഥാപനത്തിന്റെ പേര് പ്രിന്റ് ചെയ്ത 60 കിലോയോളം വരുന്ന ഒറ്റ തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ആണ് പിടികൂടിയത്. ചമയത്തിന് 10000 രൂപ പിഴ ചുമത്തി. മയ്യിൽ ടൗണിൽ തന്നെ പ്രവർത്തിച്ചു വരുന്ന കെ. ആർ ബേക്ക്സ് ആൻഡ് ചിപ്സ് എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ,ഗാർബേജ് ബാഗുകൾ തുടങ്ങിയവ പിടികൂടി.
സ്ഥാപനത്തിനും 10000 രൂപ പിഴ ചുമത്തി. പിടിച്ചെടുത്ത വസ്തുക്കൾ മയ്യിൽ ഗ്രാമപഞ്ചായത്തിനു കൈമാറി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്‌സ്‌മെന്റ്സ്‌ക്വാഡ് സെക്രട്ടറിക്ക് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷറഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി. കെ, മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് ഷഫീന സി പി തുടങ്ങിയവർ പങ്കെടുത്തു.
