കണ്ണൂരിൽ നിരോധിത 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പി വെള്ളം പിടികൂടി

Banned 300 milliliter plastic water bottles seized in Kannur
Banned 300 milliliter plastic water bottles seized in Kannur

പഴയങ്ങാടി :ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാടായി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാടായി തെരുവിൽ പ്രവർത്തിച്ചു വരുന്ന ടി - മതി എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പി വെള്ളം പിടികൂടി. 35 കുപ്പികൾ വീതമുള്ള 88 കെയ്സുകളാണ് സ്‌ക്വാഡ് പിടികൂടിയത്.

tRootC1469263">

 ടി മതി എന്ന സ്ഥാപനത്തിന്റെ ഉടമയുടെ വീടിനോട് ചേർന്നുള്ള ഗോഡൗണിൽ നിന്നാണ് സ്‌ക്വാഡ് നിരോധിത 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പിവെള്ളം പിടികൂടിയത്. പിടിച്ചെടുത്ത നിരോധിത ഉൽപ്പന്നം മാടായി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് മാറ്റി. ടി - മതി എന്ന സ്ഥാപനത്തിന് നിരോധിത ഉൽപ്പന്നം സംഭരിച്ചു വെച്ചതിന് സ്‌ക്വാഡ് 10000 രൂപ പിഴ ചുമത്തുകയും തുടർ നടപടികൾ സ്വീകരിക്കാൻ മാടായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശവും നൽകി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു.

Tags