കണ്ണൂരിൽ കാറിന് തീപ്പിടിച്ച് ബാങ്ക് ജീവനക്കാരന് പൊള്ളലേറ്റ സംഭവം: ദുരൂഹത നീക്കാൻ പൊലിസ് അന്വേഷണമാരംഭിച്ചു
തളിപ്പറമ്പ്: കാറിൽ നിന്ന് തീപിടിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹത തുടരുന്നു.ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ കാറിന്റെ ഡിക്കിയിൽ ഒരു കുപ്പി നിറയെ പെട്രോൾ കണ്ടെത്തിയിട്ടുണ്ട്.കാറിന്റെ ടോപ്പ്‌മേറ്റ് ഉരുകിതാഴെ വീണ നിലയിലാണ്.തളിപ്പറമ്പ് പൂക്കോത്ത്‌തെരു സ്വദേശിയും തളിപ്പറമ്പ് കോപ്പറേറ്റീവ് അർബൻ ബാങ്കിലെ അപ്രൈസറുമായ കെ.ടി.വി.ധനേഷിനാണ്(48)പരിക്കേറ്റത്.
ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
തിങ്കളാഴ്ച്ചരാവിലെ 10 മണിയോടെ ബാങ്കിലേക്ക് പോകുന്നതിനായി കെ.എൽ 59 വൈ 8685 ആൾട്ടോ കാറുമായി എത്തിയ ധനേഷ് കാനത്ത് അമ്പലത്തിന് സമീപം നിർമ്മാണം നടന്നുവരുന്ന അർബൻ ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റെ വളപ്പിൽ കാർപാർക്ക് ചെയ്ത് ഡോർ തുറന്ന് ഇറങ്ങുന്നതിടെ മുൻഭാഗത്ത് നിന്ന് തീപ്പാരി ഉണ്ടാവുകയും പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ തീ ആളിപ്പടർന്ന് പൊള്ളലേക്കുകയുമായിരുന്നു.
കാറിന് കാര്യമായ കേടുപാടുകളൊന്നുംതന്നെയില്ല. സംഭവസ്ഥലത്തുനിന്നും ഓടിച്ചാണ് കാർ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ചത്.ധനേഷിന്റെ നില അതീവഗുരുതരമാണ്.ഇയാൾ സാധാരണ നിലയിലായാൽ മാത്രമേ ചോദ്യം ചെയ്ത് കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ പോലീസിന് സാധിക്കുകയുള്ളൂ.തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത്.
.jpg)


